Your Image Description Your Image Description

ജാർഖണ്ഡ്: ജാർഖണ്ഡിലെ പലാമു ജില്ലയിൽ വനിത കലാകാരി കൂട്ടമാനഭംഗത്തിനിരയായി. ഛത്തീസ്ഖണ്ഡിലുളള 21കാരിയെ സഹപ്രവർത്തകർ കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. മൂന്നു പുരുഷന്മാർ മദ്യം നിർബന്ധിപ്പിച്ച് കുടിപ്പിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്തതായാണ് അതിജീവിതയായ സ്റ്റേജ് കലാകാരിയുടെ ആരോപണം. പലാമു ജില്ലയിലാണ് സംഭവം. രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണ്.

റാഞ്ചിയിൽ നിന്ന് 200 കിലോമീറ്റർ അകലെ വിശ്രംപൂരിലെ റോഡിലാണ് സംഭവം നടന്നത്. പീഡനത്തിന് ശേഷം അബോധാവസ്ഥയിലായ യുവതിയ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ചത്തീസ്ഗഢ് സ്വദേശിയായ താൻ ഒരു ഓർക്കസ്ട്ര പരിപാടിയിൽ പങ്കെടുക്കാനായാണ് പലാമു ജില്ലയിലെ വിശ്രംപൂരിൽ എത്തിയതെന്ന് അതിജീവിത പൊലീസിനോട് പറഞ്ഞു. എന്നാൽ ചില കാരണങ്ങളാൽ ആ പരിപാടി നടന്നില്ല. തുടർന്ന് തന്‍റെ സഹപ്രവർത്തകർക്കൊപ്പം ഹുസൈനാബാദിലെ മറ്റൊരു ചടങ്ങിനായി പുറപ്പെട്ടു. യാത്രാമധ്യേ, പ്രതികൾ ലഹരി പദാർത്ഥം നൽകിയെന്നും തുടർന്ന് കാറിൽ വെച്ച് മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞയാഴ്ചയാണ് ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര് ചെയ്യുന്നതിനിടെ സ്പാനിഷ് വിനോദസഞ്ചാരി, ദുംകയിലെ ഹൻസ്ദിഹ പ്രദേശത്ത് കൂട്ടബലാത്സംഗത്തിനിരയായത്. പത്തോളം പേര് ചേര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് യുവതിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്.

സ്പാനിഷ് യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമണത്തിനു പിന്നാലെ നടന്ന സംഭവത്തിനെതിരെ പ്രതിപക്ഷ കക്ഷിയായ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നെന്നാണ് ബിജെപിയുടെ ആരോപണം. പ്രതികൾക്കെതിരെ കർ‌ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രിയായ ബന്നാ ഗുപ്ത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *