Your Image Description Your Image Description

കേരള സമ്പദ് വ്യവസ്ഥയുടെ വളർച്ചയുടെ ഒരു പ്രധാന ഘടകം വനിതാ സംരംഭകരുടെ പ്രവർത്തനങ്ങളാണെന്ന് കെ.എസ്.ഐ.ഡി.സി. മനസ്സിലാക്കുകയും ഈ പശ്ചാത്തലത്തിൽ, വനിതാ വികസനത്തിനുള്ള സമഗ്രമായ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായി വീ മിഷൻ- കേരള പദ്ധതി നടപ്പാക്കി. ഈ പദ്ധതിയിലൂടെ കേരളത്തിലെ വനിതാ സംരംഭകരെ സഹായിക്കുന്നതിനും, അവരുടെ നിലവിലുള്ള വ്യവസായ സംരംഭങ്ങൾ ശക്തിപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കെ.എസ്.ഐ.ഡി.സി സഹായിക്കുന്നു.

വി മിഷന്റെ സേവനങ്ങൾ:

  • വനിതാ സംരംഭകർക്കുള്ള മാര്‍ഗ്ഗദര്‍ശനം നല്‍കുക
  • വിജയം കൈവരിച്ച വനിതാ സംരംഭകർക്ക് പ്രദർശന സന്ദർശനങ്ങൾ സജ്ജീകരിക്കുക
  • കെ.എസ്.ഐ.ഡി.സി.യിൽ നിന്നുള്ള സാമ്പത്തിക സഹായം
  • ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഇൻകുബേഷനും ക്രമീകരിക്കുക
  • വിജയം കൈവരിച്ച വനിതാ സംരംഭകർക്ക് പ്രദർശന സന്ദർശനങ്ങൾ സജ്ജീകരിക്കുക
  • വ്യവസായ സംരംഭങ്ങൾ സഹകരണത്തോടെയും നെറ്റ് വർക്കിങ്ങിലൂടെയും ബന്ധിപ്പിക്കുക

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ (KSWDC)

സാമൂഹ്യ വികസനത്തിലും പുരോഗമനത്തിലും സ്ത്രീകളെ സജീവ പങ്കാളികളാകുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ (KSWDC) വിവിധ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. വനിതാ ശാക്തീകരണം സർക്കാരിന്റെ ഉത്തരവാദിത്തം തന്നെയാണ്. കെ.എസ്.ഡബ്ല്യു.ഡി.സിയ്ക്ക് തുല്യ സമത്വത്തോടെയുള്ള സമൂഹം ദൂരവ്യാപകമായ സ്വപ്നമല്ല, കാരണം വനിതാ വികസന പദ്ധതികളുടെ നടപ്പാക്കലിലൂടെ വനിതാ ശാക്തീകരണം യാഥാർഥ്യമാകുന്നു. വനിതാ സംരംഭകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള പിന്തുണ നൽകി കെ.എസ്.ഡബ്ല്യു.ഡി.സി സഹായിക്കുന്നു. സാമ്പത്തിക രംഗത്തെ ആശ്രിതത്വം സംരംഭങ്ങൾക്ക് ഒരു ഭീഷണിയായിരിക്കുന്നതിനാൽ, സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഒരു നയം രൂപീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *