Your Image Description Your Image Description
Your Image Alt Text

മുംബൈ: രഞ്ജി ട്രോഫി സെമിയിൽ തമിഴ്നാടിനെ തകർത്ത് മുംബൈ ഫൈനലിൽ. ഇന്നിങ്‌സിനും 70 റൺസിനും തമിഴ്നാടിനെ തോൽപിച്ചാണ്
മുംബൈ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഒന്നാം ഇന്നിംഗ്സിൽ 232 റൺസ് ലീഡ് വഴങ്ങിയ തമിഴ്നാട്, രണ്ടാം ഇന്നിംഗ്സിൽ 162 റൺസിന് പുറത്തായി. 70 റൺസെടുത്ത ബാബ ഇന്ദ്രജിത്ത് മാത്രമാണ് തമിഴ്നാടിനായി രണ്ടാം ഇന്നിംഗ്സിൽ പൊരുതിയത്.

നാലു വിക്കറ്റ് വീഴ്ത്തിയ ഷംസ് മുലാനി, രണ്ട് വിക്കറ്റ് വീഴ്ത്തിയ ഷർദുൽ താക്കൂർ, തനുഷ് കൊടിയാൻ, മൊഹിത് അവാസ്തി എന്നിവരാണ് തമിഴ്‌നാടിന്റെ ബാറ്റിങ്‌നിരയെ തകർത്തത്. 48-ാം തവണയാണ് മുംബൈ രഞ്ജി ട്രോഫി ഫൈനലിലെത്തുന്നത്. അതിൽ 41 തവണയും കിരീടം നേടിയിരുന്നു. മാർച്ച് 10 ന് വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ വിദർഭ-മധ്യപ്രദേശ് സെമി ഫൈനൽ വിജയികളെ മുംബൈ നേരിടും.

Leave a Reply

Your email address will not be published. Required fields are marked *