Your Image Description Your Image Description
Your Image Alt Text

മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി എം അബ്ദുസലാം ലീഗ് നോമിനിയാണോ ? ഒരു സംശയം കൊണ്ട് ചോദിച്ചതാ . കാരണം ഒരുകാലത്ത്‌ മുസ്ലിംലീഗിന്റെ വിശ്വസ്‌തനായിരുന്നു എം അബ്ദുസലാം.

കലിക്കറ്റ്‌ സർവകലാശാലാ വൈസ്‌ ചാൻസലറുടെ കസേര നൽകിയാണ്‌ ലീഗുകാർ അദ്ദേഹത്തോടുള്ള സ്‌നേഹം അന്ന് പ്രകടിപ്പിച്ചത്‌. എന്നാലിന്ന്‌ ബിജെപി സ്ഥാനാർഥി പട്ടികയിൽ സ്ഥാനം പിടിച്ചതിന്റെ പിന്നാമ്പുറമാണ് രാഷ്ട്രീയ നിരീക്ഷകർ ചികയുന്നത് . മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയാണിപ്പോൾ അബ്ദുൾ സലാം.

2011–- 2015 കാലയളവിൽ കലിക്കറ്റ്‌ സർവകലാശാലാ വിസിയായിരുന്നു . അന്ന്‌ ക്യാമ്പസിൽ ലീഗ്‌ പിന്തുണയോടെ നടപ്പാക്കിയ തെറ്റായ നയങ്ങൾ വിദ്യാർഥികളുടെയും ജീവനക്കാരുടെയും വലിയ എതിർപ്പിന്‌ ഇടയാക്കി.

സർവകലാശാലാ ഭൂമി ലീഗ്‌ ബിനാമികൾക്ക്‌ വിൽക്കാനുള്ള നീക്കം വലിയ കോലാഹലമുണ്ടാക്കി. ക്യാമ്പസ്‌ നിരന്തര സമരങ്ങളുടെ വേദിയായി. വിദ്യാർഥിസമരത്തെ നേരിടാൻ ക്യാമ്പസിനുള്ളിൽ പൊലീസ്‌ എയ്‌ഡ്‌ പോസ്‌റ്റുപോലും സ്ഥാപിച്ചു.

വിദ്യാർഥികളെ പൊലീസിനെ ഉപയോഗിച്ച്‌ അടിച്ചമർത്താനുള്ള ശ്രമങ്ങൾക്ക്‌ സലാമിന്‌ കുട ചൂടിയത്‌ ലീഗിന്റെയും കോൺഗ്രസിന്റെയും നേതൃത്വങ്ങളായിരുന്നു. അക്കാലത്തെ യുഡിഎഫ്‌ സിൻഡിക്കറ്റിന്റെ തെറ്റായ തീരുമാനങ്ങളെല്ലാം അംഗീകരിക്കുകയും നടപ്പാക്കുകയും ചെയ്‌തിരുന്നത്‌ സലാമായിരുന്നു.

അന്ന്‌ സർവകലാശാലയിൽ നടന്ന പല നിയമനങ്ങളിലും അഴിമതിയുണ്ടെന്ന ആക്ഷേപവും ശക്തമായിരുന്നു . 2015ൽ കലിക്കറ്റ്‌ വി സി പദവി ഒഴിഞ്ഞ സലാം , ലീഗ്‌ വിട്ട്‌ സംഘപരിവാർ കൂടാരത്തിലെത്തി. 2019ൽ ബിജെപിയിൽ ചേർന്നു. സലാമിനെ തള്ളിപ്പറയാൻ അന്നും ഇന്നും ലീഗുകാർ തയ്യാറായിട്ടില്ല.

2021 ൽ തിരൂരിൽനിന്ന്‌ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചു. സലാം ബിജെപിയിൽ എത്തിയെങ്കിലും ലീഗ്‌–- കോൺഗ്രസ്‌ നേതാക്കന്മാരുമായി അടുത്ത ബന്ധംപുലർത്തുന്നുണ്ട്‌. കലിക്കറ്റ്‌ സർവകലാശാലയിൽ ഗവർണർ നോമിനേറ്റ്‌ ചെയ്‌ത സെനറ്റ്‌ അംഗങ്ങളുടെ പട്ടികയിൽ കോൺഗ്രസുകാരെയും ലീഗുകാരെയും ഉൾപ്പെടുത്താൻ ഇടനിലക്കാരനായിനിന്നത്‌ സലാമാണ്ന്ന് പലരും ചൂണ്ടിക്കാട്ടുന്നു .

ഏതായാലും അബ്ദുൽ സലാം സ്ഥാനാർത്ഥിയായി വന്നത് ലീഗിന് എത്രത്തോളം പ്രയോജനപ്പെടുമെന്ന് കണ്ടറിയണം . ലീഗ് വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കുകയാണ് ലക്ഷ്യമെങ്കിൽ അത് നടപ്പാവുകയില്ല . അതിനാണ് എൽ ഡി എഫിന്റെ ശക്തനായ സ്ഥാനാർത്ഥിയുള്ളത് .

Leave a Reply

Your email address will not be published. Required fields are marked *