Your Image Description Your Image Description
Your Image Alt Text

ഹൈദരാബാദ് : ഓസ്‌ട്രേലിയൻ താരം പാറ്റ് കമ്മിൻസ്നെ സൺറൈസേഴ്‌സ് ഹൈദരാബാദ് നായകൻ ആയി പ്രഖ്യാപിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ പതിനേഴാം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് നായകമാറ്റം.  സോഷ്യൽ മീഡിയയിലൂടെയാണ് ടീം നായകമാറ്റം അറിയിച്ചത്. “ഓറഞ്ച് ആർമി! ഞങ്ങളുടെ പുതിയ നായകൻ പാറ്റ് കമ്മിൻസ്” എന്ന അടിക്കുറിപ്പോടെയാണ് ലോകകപ്പ് ജേതാവായ ഓസ്‌ട്രേലിയൻ നായകൻ്റെ ചിത്രം ടീം പങ്കുവെച്ചിരിക്കുന്നത്.

ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രമായിരുന്നു സൺറൈസേഴ്‌സിൻ്റെ മുൻ നായകൻ. ഐപിഎൽ താരലേലത്തിൽ 20.5 കോടി രൂപയ്ക്കാണ് പാറ്റ് കമ്മിൻസിനെ ഹൈദെരാബാദ് ടീമിലെത്തിച്ചത്. വൻ താരനിരയുമായാണ് സൺറൈസേഴ്സ് ഹൈദരാബാദ് ഇത്തവണ പോരിനിറങ്ങുന്നത്. കമ്മിൻസ്നു പുറമെ ട്രാവിസ് ഹെഡ്, ഐഡൻ മാർക്രം, ഗ്ലെൻ ഫിലിപ്പ്, ഹെൻറിച്ച് ക്ലാസ്സെൻ, മാർക്കോ ജാൻസെൻ തുടങ്ങിയ വമ്പൻ താരങ്ങൾ ടീമിൽ ഉണ്ട്. 2018 ൽ ഐപിൽചമ്പ്യാന്മാരായ ടീം ആണ് സൺറൈസേഴ്‌സ് ഹൈദരാബാദ്. ഈ സീസണിൽ കൊൽക്കത്ത നൈറ്റ്  റൈഡേഴ്സുമായി മാർച്ച് 23നാണു ഹൈദരാബാദിന്റെ ആദ്യ മത്സരം.

Leave a Reply

Your email address will not be published. Required fields are marked *