Your Image Description Your Image Description

ജാർഖണ്ഡ്: ജാർഖണ്ഡിൽ സ്പാനിഷ് യുവതി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിൽ നാലു പേർ അറസ്റ്റിൽ. ജാർഖണ്ഡിലെ ദുംകയിലാണ് വെള്ളിയാഴ്ച രാത്രിയാണ് 28കാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. 10 പേർ ചേർന്നാണ് ക്രൂരമായി ഉപദ്രവിച്ചതെന്ന് ആശുപത്രിയിൽ ചികിത്സയിലുള്ള യുവതി പ്രതികരിച്ചത്. പ്രതികളെ എല്ലാവരെയും തിരിച്ചറിഞ്ഞെന്നും ബാക്കിയുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

യുവതിയുടെ പങ്കാളിയെയും സംഘം ചേർന്ന് ആക്രമിച്ച് പരുക്കേൽപിക്കുകയും സാധനങ്ങൾ മോഷ്ടിക്കുകയും യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. യൂട്യൂബിൽ 2 ലക്ഷം ഫോളോവേഴ്സുള്ള വ്ലോ​ഗരാണ് ഇന്ത്യയിൽ വച്ച് പീഡിപ്പിക്കപ്പെട്ടത്. ഭർത്താവിനൊപ്പം അവധി ആഘോഷിക്കാൻ ഇന്ത്യയിൽ എത്തിയതായിരുന്നു യുവതി. ഇവർ ബീഹാറിലെ ഭഗൽപൂരിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ഹൻസ്ദിഹ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദുംകയിലെ ഗ്രാമത്തിൽ ടെന്റിലാണ് താമസിച്ചിരുന്നത്. യുവതി ഇപ്പോൾ സരയാഹട്ടിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവിന്റെ പരാതിയിലാണ് കേസെടുത്ത്. അന്വേഷണം പുരോഗമിക്കുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *