Your Image Description Your Image Description

‌ന്യൂ​​​ഡ​​​ൽ​​​ഹി: ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ പ്ര​​​മു​​​ഖ ആ​​​ർ​​​എ​​​സ്എ​​​സ് നേ​​​താ​​​വ് ആ​​​ർ. രു​​​ദ്രേ​​​ഷി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ലെ പ്ര​​​തി​​​യെ എ​​​ട്ടു​​​ വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി പി​​​ടി​​​കൂ​​​ടി. ടാ​​​ൻ​​​സാ​​​നി​​​യ​​​യി​​​ൽനി​​​ന്ന് മും​​​ബൈ രാ​​​ജ്യാ​​​ന്ത​​​ര​​​വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് ഘൗ​​​സ് ന​​​യാ​​​സി എ​​​ന്ന പ്ര​​​തി​​​യെ അ​​​റ​​​സ്റ്റ്ചെ​​​യ്ത​​​ത്.

ബംഗളൂരു ശിവാജി നഗറിൽ പ്രമുഖ ആർ.എസ്.എസ് നേതാവ് രുദ്രേഷിനെ 2016 ഒക്ടോബർ 16ന് വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. നയാസി അറസ്റ്റിലായതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി. മറ്റ് പ്രതികൾക്കെതിരെ ബംഗളൂരുവിലെ എൻ.ഐ.എ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്.

2016 ഒ​​​ക്‌ടോ​​​ബ​​​ർ 16 നാ​​​ണ് ബം​​​ഗ​​​ളു​​​രു​​​വി​​​ലെ ശി​​​വാ​​​ജി​​​ന​​​ഗ​​​ർ മേ​​​ഖ​​​ല​​​യി​​​ൽ കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ന്ന​​​ത്. ന​​​യാ​​​സി​​​യും അ​​​സിം ഷെ​​​രി​​​ഫ് എ​​​ന്ന​​​യാ​​​ളും ചേ​​​ർ​​​ന്നാ​​​ണ് കൊ​​​ല​​​പാ​​​ത​​​കം ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്തി​​​രു​​​ന്ന​​​ത്.

Leave a Reply

Your email address will not be published. Required fields are marked *