Your Image Description Your Image Description

ചാന്ദ്ര രീതിയിലുള്ള മാഘമാസത്തിലെ കറുത്ത പക്ഷ ചതുർദശി തിഥി അർധരാത്രി വരുന്ന ദിവസമാണു ശിവരാത്രി ആഘോഷിക്കുന്നത്. എല്ലാ വര്‍ഷവും ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്‍ദശിയ്ക്കാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. ഈ ദിവസം മഹാദേവനെ ആരാധിക്കുന്നതിലൂടെ ജീവിതത്തിലെ എല്ലാ സങ്കടങ്ങളും കഷ്ടപ്പാടുകളും നീങ്ങി മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. മഹാശിവരാത്രി നാളില്‍ ചില സാധനങ്ങള്‍ വീട്ടില്‍ വെച്ചാല്‍ തീര്‍ച്ചയായും എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്നും ഇവ വീട്ടില്‍ സൂക്ഷിക്കുന്നതിലൂടെ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു.

ലോകം മുഴുവൻ നശിപ്പിക്കാൻ കെൽപുള്ള ‘കാളകൂടം’ എന്ന വിഷത്തെ ഭഗവാൻ പരമശിവൻ സ്വന്തം കണ്ഠത്തിലൊതുക്കി ലോകത്തെ രക്ഷിച്ച ദിവസമാണ് ശിവരാത്രി എന്നാണ് ഐതിഹ്യം.

കാളകൂടം കുടിച്ച പരമശിവന്റെ പ്രാണരക്ഷയ്ക്കായി ഭർത്താവിന്റെ കണ്ഠത്തിൽ പിടിച്ച് രാത്രി മുഴുവൻ ഉറങ്ങാതെ പാർവതീദേവി ശിവഭജനം ചെയ്തു എന്നും പുരാണങ്ങളിൽ പറയുന്നു. അതിനാൽ ശിവരാത്രി ദിവസം വ്രതമെടുത്ത് രാത്രി ഉറക്കമിളച്ച് ശിവനെ ഭജിച്ചാൽ ശിവപ്രീതിയിലൂടെ ഐശ്വര്യവും സൗഭാഗ്യവും ഉണ്ടാകുമെന്നാണ് വിശ്വാസം.

Leave a Reply

Your email address will not be published. Required fields are marked *