Your Image Description Your Image Description

മാര്‍ച്ച് 8 ആണ് അന്താരാഷ്ട്ര വനിതാദിനമായി ആചരിക്കുന്നത്. എന്നാൽ ഫെബ്രുവരി 13 ആണ് ഇന്ത്യ വനിതാദിനമായി ആചരിക്കുന്നത്. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന സരോജിനി നായിഡുവിന്റെ ജന്മദിനമായ ഫെബ്രുവരി 13 (1879 ഫെബ്രുവരി 13) ആണ് ഇന്ത്യ വനിതാദിനമായി ആചരിക്കുന്നത്.

ഒരു ബാല പ്രതിഭയും സ്വാതന്ത്ര്യ സമര സേനാനിയും കവയിത്രിയും ആയിരുന്നു സരോജിനി നായിഡു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ വനിത അധ്യക്ഷ. ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന്റെ ആദ്യത്തെ വനിത ഗവര്‍ണര്‍ എന്നീ വിശേഷണങ്ങള്‍ക്ക് ഉടമയാണ് സരോജിനി നായിഡു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ സജീവയായിരുന്ന സരോജിനി നായിഡു, ദണ്ഡി യാത്രയില്‍ മഹാത്മാഗാന്ധിയെ അനുഗമിച്ചിരുന്നു. ഗാന്ധി, അബ്ബാസ് ത്യാബ്ജി, കസ്തൂര്‍ബാ ഗാന്ധി എന്നിവര്‍ അറസ്റ്റ് ചെയ്യപ്പെട്ടതോടെ ധരാസനാ സത്യാഗ്രഹം നയിച്ചു.

ദേശീയ പ്രസ്ഥാനത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച സരോജിനി നായിഡു സ്ത്രീ വിമോചനം, സാമൂഹിക പരിഷ്‌കരണം, സാഹിത്യം എന്നീ മേഖലകളിലും സജീവമായിരുന്നു. പദ്യ-ഗദ്യ-സാഹിത്യരംഗത്തെ സംഭാവനകള്‍ മാനിച്ച്, ഗാന്ധിജി സരോജിനിക്ക് ‘ഭാരതകോകിലം’ എന്ന പേരു നല്‍കി.

ദി ഇന്ത്യന്‍ ലേഡീസ് മാഗസിനിലാണ് സരോജിനി നായിഡുവിന്റെ ആദ്യകാല കവിതകൾ പ്രസിദ്ധീകരിക്കപ്പെട്ടത്. 1905-ല്‍ ആദ്യ കവിതാ സമാഹാരമായ ”ദ് ഗോള്‍ഡന്‍ ത്രെഷോള്‍ഡ്” പ്രസിദ്ധപ്പെടുത്തി. ബേഡ് ഒഫ് ദ് ടൈം, ഒടിഞ്ഞചിറക്, പുലരിയുടെ തൂവലുകള്‍ എന്നിവയാണ് പ്രസിദ്ധ കവിതാസമാഹാരങ്ങള്‍. ഇന്ത്യന്‍ ഇംഗ്ലീഷ് കാവ്യലോകത്തെ മികച്ച രചനകള്‍ക്കുടമയായ സരോജിനി നായിഡുവിന്റെ കവിതകളുടെ സമ്പൂര്‍ണ സമാഹാരമാണ് ”രാജകീയമുരളി”.

Leave a Reply

Your email address will not be published. Required fields are marked *