Your Image Description Your Image Description
Your Image Alt Text

ടൊറന്റോ: കാനഡയുടെ മുൻ പ്രധാനമന്ത്രി ബ്രയാൻ മൽറോണി (84) അന്തരിച്ചു. വ്യാഴാഴ്ച യു.എസിലെ ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ചികിത്സയിലായിരുന്നു. 1984 ൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ജസ്റ്റിൻ ട്രൂഡോയെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ മൾറോണി യുഎസുമായുള്ള സ്വതന്ത്ര വ്യാപാരക്കരാറിലൂടെ കാനഡയുടെ സാമ്പത്തികസ്ഥിതി ഭദ്രമാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു.

കഴിഞ്ഞ വർഷം ആദ്യം പ്രോസ്റ്റേറ്റ് ക്യാൻസർ സ്ഥിരീകരിച്ച അദ്ദേഹത്തെ ഓഗസ്റ്റിൽ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. മില മൽറോണിയാണ് ഭാര്യ. മക്കൾ: കാരലൈൻ, ബെനഡിക്റ്റ്, മാർക്ക്, നിക്കോളാസ്. അഭിഭാഷകനും ബിസിനസുകാരനുമായിരുന്ന മൽറോണി 1984 സെപ്തംബർ മുതൽ 1993 ജൂൺ വരെ കനേഡിയൻ പ്രധാനമന്ത്രി പദം വഹിച്ചു.

1988 ൽ എയർ കാനഡയ്ക്കായി എയർബസ് വാങ്ങുന്നതിനു ജർമൻ ആയുധവ്യാപാരി കാൾഹെയ്ൻസ് ഷ്രീബറുമായുണ്ടാക്കിയ കരാറിലെ അഴിമതിയാണു കുരുക്കായത്. ഈ അഴിമതി അന്വേഷിച്ച കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവന്ന 2010ൽ മൾറോണി പരസ്യമായി മാപ്പു പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *