Your Image Description Your Image Description
Your Image Alt Text

ജയസൂര്യയുടെ പ്രേത്യേക ഫാന്‍ ബേസുള്ള പടമാണ് ‘ആട്’. മലയാള സിനിമാ പ്രേക്ഷകരെ ഏറെ രസിപ്പിക്കുകയും വേറിട്ട സിനിമ ആസ്വാദനം സമ്മാനിക്കുകയും ചെയ്‌ത ആട് സീരീസിൽ പുതിയ സിനിമ എത്തുന്നു. സീരിസിലെ മൂന്നാമത്തെ ചിത്രത്തിനു ‘ആട് 3’ എന്നാണ് പേരിട്ടിരിക്കുന്നത്. ആദ്യ ഭാഗത്തിന് സമ്മിശ്ര പ്രതികരണമാണ് സ്വന്തമാക്കേണ്ടി വന്നതെങ്കിലും രണ്ടാം ഭാഗം ഇന്‍ഡസ്ട്രി ഹിറ്റ് ആയി മാറുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ പുത്തന്‍ അപ്‌ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ മാര്‍ച്ച് 16ന് പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്.

മലയാള സിനിമ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ആട് 3’. ഏറ്റവും ത്രസിപ്പിക്കുന്ന ഘടകം ചിത്രം 3ഡിയില്‍ എത്തുമെന്ന് നിര്‍മാതാവ് വിജയ് ബാബുവും സംവിധായകന്‍ മിഥുന്‍ മാനുവലും പറഞ്ഞതാണ് . എന്തായാലും ഇപ്പോള്‍ പുതിയ അപ്‌ഡേറ്റിനായി പ്രേക്ഷകര്‍ കട്ട വൈറ്റിംഗിലാണ്.

ഷാജി പാപ്പനായി ജയസൂര്യയും ഡ്യൂഡായി വിനായകനും അറക്കല്‍ അബുവായി സൈജു കുറുപ്പുമൊക്കെ വീണ്ടും അവതരിപ്പിക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷയും വാനോളം ഉയരുകയാണ്. . ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രത്തിൽ മനു മഞ്ജിത്ത്, ബി കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കുന്നത്. ലിജോ പോള്‍ എഡിറ്റിങ്ങും റോണക്‌സ് സേവിയര്‍ ചമയവും നിര്‍വ്വഹിക്കുന്നു.

. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ആട് 2വിന്റെ നൂറാം ദിനാഘോഷ ചടങ്ങുകള്‍ക്കിടയിലാണ് നടന്നത്. ജയസൂര്യ,വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, സണ്ണി വെയ്ന്‍, വിജയ് ബാബു തുടങ്ങിയ നീണ്ട താരനിരയാണ് മൂന്നാഭാഗത്തിലും ഉണ്ടാവുക.

മലയാള സിനിമാ പ്രേക്ഷകരെ ഏറെ രസിപ്പിക്കുകയും വേറിട്ട സിനിമ ആസ്വാദനം സമ്മാനിക്കുകയും ചെയ്‌ത ആട് സീരീസിൽ ഹിറ്റ് ചേരുവകളില്‍ മാറ്റമൊന്നുമില്ലാതെയാണ് ആടിന്റെ മൂന്നാം ഭാഗവും തയ്യാറാക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത വിജയമായിരുന്നു ആട് രണ്ടാം ഭാഗം.

ആട് ഒരു ഭീകരജീവിയാണ്, ആട് 2 എന്നീ സിനിമകൾക്ക് ഇപ്പോഴും ആരാധകർ ഏറെയാണ്. സിനിമയിലെ കഥാപാത്രങ്ങളുടെ പേരിൽ നിരവധി ട്രോളുകളാണ് ഇപ്പോഴും പ്രചരിക്കുന്നത്. ജയസൂര്യയുടെ ഷാജി പാപ്പൻ എന്ന കഥാപാത്രവും സെെജു കുറുപ്പിന്റെ അറയ്‌ക്കൽ അബു എന്ന കഥാപാത്രവും ഏറെ ജനശ്രദ്ധ നേടിയവയാണ്.

Leave a Reply

Your email address will not be published. Required fields are marked *