Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം: 1977 ജനുവരി ഒന്നിന് മുൻപ്  വനഭൂമിയിൽ കുടിയേറി താമസിച്ചുവരുന്ന മുഴുവൻ പേർക്കും അതത് പ്രദേശത്തെ ബാധകമായ ഭൂപതിവുചട്ടങ്ങൾ അനുസരിച്ച് പട്ടയം നൽകുന്നതിനുള്ള നടപടിയുടെ ഭാഗമായിനാളിതുവരെ പട്ടയം ലഭിക്കാത്തവരുടെ     സമഗ്രവിവരശേഖരണം ആരംഭിക്കുന്നു.

 മാർച്ച് ഒന്നു മുതൽ 15 വരെ നടക്കുന്ന വിവരശേഖരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (മാർച്ച് 1) രാവിലെ 10 ന് തൃശ്ശൂർ ജില്ലയിലെ മാന്ദമംഗലം വില്ലേജ് ഓഫീസ് അങ്കണത്തിൽ റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. 

വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പട്ടികജാതി പട്ടികവർഗ്ഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു എന്നിവർ മുഖ്യാതിഥികളാകും. ചടങ്ങിൽ എംപിമാർ എംഎൽഎമാർമറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

വനം റവന്യൂ വകുപ്പുകളുടെ ജോയിന്റ് വെരിഫിക്കേഷൻ നടന്നിടയിടങ്ങളിൽ ജോയിന്റ് വെരിഫിക്കേഷൻ ലിസ്റ്റിൽ ഉൾപ്പെടാതെ പോയവർജോയിൻറ് വെരിഫിക്കേഷൻ നടക്കാത്ത സ്ഥലങ്ങളിലെ താമസക്കാർനാളിതുവരെ പല കാരണങ്ങളാൽ പട്ടയത്തിന് അപേക്ഷിക്കാത്തവർ എന്നിവരുടെ സമഗ്ര വിവരശേഖരണമാണ്  മാർച്ച് ഒന്നു മുതൽ 15 വരെ നടത്താൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *