Your Image Description Your Image Description
Your Image Alt Text

ഛത്രപതി ശിവജിയുടെ കിരീടധാരണത്തിന്റെ 350-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുണെയിലെ ജുന്നാറിൽ സമ്പൂർണ മ്യൂസിയം സ്ഥാപിക്കുന്നു. മറാത്താ യോദ്ധാവായ രാജാവിന്റെ വ്യത്യസ്തതകൾ, മാതൃകാഗ്രാമം, അദ്ദേഹത്തിന്റെ കോട്ടകളുടെ തനിപ്പകർപ്പുകൾ, ആംഫി തിയേറ്റർ, മറ്റ് ആകർഷണങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാവും ശിവനേരി മ്യൂസിയം. ജുന്നാറിലെ വഡാജിലാണ് മഹാരാഷ്ട്രസർക്കാർ ഈ മ്യൂസിയം സ്ഥാപിക്കുന്നത്.

ശിവാജിയുടെ ധീരതയ്ക്ക് സാക്ഷികളായ മഹാരാഷ്ട്രയിലെ 11 കോട്ടകൾക്ക് ലോക പൈതൃകപദവി നൽകണമെന്ന് കേന്ദ്രസർക്കാർ യുനെസ്‌കോയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. ശിവജിയുടെ വിശ്വസ്തനായ ജീവ മഹലയുടെ സ്മാരകത്തിനായി സത്താറയിലെ പ്രതാപ്ഗഢ്‌ കോട്ടയുടെ അടുത്ത് സർക്കാർഭൂമി ലഭ്യമാക്കും. 350 വർഷംമുമ്പ് കിരീടധാരണംനടന്ന ജൂൺ ആറിന് റായ്ഗഢ് കോട്ടയിലും മറ്റ് സ്ഥലങ്ങളിലും സംസ്ഥാനസർക്കാർ ആഘോഷങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *