Your Image Description Your Image Description
Your Image Alt Text

ഫ​ല​സ്​​തീ​ൻ ജ​ന​ത ഭ​ക്ഷ്യ​ക്ഷാ​മ​വും പ​ട്ടി​ണി​യു​മാ​യി ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ണെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ക്​​താ​വ്​ ഡോ. ​മാ​ജി​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ അ​ൻ​സാ​രി. മൂ​ന്നു ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ഭ​ക്ഷ​ണം, മ​രു​ന്ന്, വെ​ള്ളം, വൈ​ദ്യു​തി എ​ന്നി​വ​യി​ല്ലാ​തെ വ​ട​ക്ക​ൻ ഗ​സ്സ​യി​ൽ ദു​രി​ത​പൂ​ർ​ണ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടു​ന്ന​തെ​ന്ന്​ ദോ​ഹ​യി​ൽ മാ​ധ്യ​മ​ങ്ങ​ളു​മാ​യി സം​സാ​രി​ക്ക​വെ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗ​സ്സ മു​ന​മ്പി​ൽ ന​ൽ​കു​ന്ന ഏ​ത് സ​ഹാ​യ​വും അ​വി​ടെ​യു​ള്ള​വ​ർ​ക്ക് ആ​വ​ശ്യ​മു​ള്ള​തി​ന്റെ ചെ​റി​യ ഒ​രു ഭാ​ഗം മാ​ത്ര​മാ​ണ്. 25 ല​ക്ഷ​ത്തോ​ളം പേ​ർ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ൾ നേ​രി​ടു​ന്നു. ഗ​സ്സ മു​ന​മ്പി​ന്റെ തെ​ക്ക​ൻ ഭാ​ഗ​ത്തെ ത​മ്പു​ക​ളി​ൽ പ​ത്തു ല​ക്ഷ​ത്തോ​ളം പേ​രാ​ണ് ക​ടു​ത്ത ദു​രി​ത​ങ്ങ​ളി​ലൂ​ടെ ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *