Your Image Description Your Image Description

തൊഴിലാളികളുടെ താമസ സൗകര്യങ്ങൾ മാനവവിഭവ സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ ‘ലേബർ അക്കമഡേഷൻ സംവിധാന’ത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.അമ്പതോ അതിൽ കൂടുതലോ തൊഴിലാളികളുള്ള സ്ഥാപനങ്ങളോട് അംഗീകൃത സംവിധാനങ്ങളിലൂടെ താമസ സൗകര്യം നൽകാനും മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാനും നിർദേശിച്ചിട്ടുണ്ട്.

വെബ്‌സൈറ്റിലെ ‘സേവനങ്ങൾ’ എന്ന വിഭാഗത്തിന് കീഴിലാണ് ‘ലേബർ അക്കമഡേഷൻ സംവിധാനം’ ലഭ്യമാക്കിയിട്ടുള്ളത്. തൊഴിലാളികളുടെ താമസ സൗകര്യങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളെക്കുറിച്ചും നിയന്ത്രണങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതിനാണ് സംവിധാനം ആരംഭിച്ചത്.

രാജ്യത്തെ തൊഴിലാളികളുടെ ക്ഷേമം വർധിപ്പിക്കാനും ജീവിതം, ജോലി, നിക്ഷേപം എന്നിവയ്ക്കുള്ള ഏറ്റവും മികച്ച ആഗോള ലക്ഷ്യസ്ഥാനങ്ങളിലൊന്നായി യു.എ.ഇ. യുടെ പദവി ഉയർത്താനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. തൊഴിലാളികളുടെ താമസസൗകര്യങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം വർധിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *