Your Image Description Your Image Description

ആഡംബരവും നൂതനത്വവും സമന്വയിക്കുന്ന ദുബായ് അന്താരാഷ്ട്ര ബോട്ട് ഷോയുടെ 30-ാം പതിപ്പിന് ബുധനാഴ്ച തുടക്കമാകും. സമുദ്ര മേഖലയിലെ പ്രധാന പ്രദർശനത്തിന് ഞായറാഴ്ചവരെ ദുബായ് ഹാർബറാണ് വേദിയാകുക. സമുദ്ര വ്യവസായത്തിൽ സുസ്ഥിരത ഉറപ്പാക്കുകയെന്ന ആശയമാണ് ബോട്ട് ഷോ മുന്നോട്ട് വയ്ക്കുന്നത്.

സമുദ്ര മേഖലയെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ദുബായ് റീഫ് പദ്ധതി പ്രദർശനത്തിൽ അവതരിപ്പിക്കും. ഫെററ്റി, സൺറീഫ്, ക്രഞ്ചി യോട്ട് എന്നിങ്ങനെ 400 പുതിയ കമ്പനികൾ ഉൾപ്പടെ 1000-ത്തിലേറെ വ്യത്യസ്ത ബ്രാൻഡുകൾ പ്രദർശനത്തിൽ അണിനിരക്കും. 55 രാജ്യങ്ങളിൽനിന്നുള്ള പ്രദർശകർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *