Your Image Description Your Image Description
എറണാകുളം: നീതി മെഡിക്കല് സ്‌കീമിന്റെ രജത ജൂബിലി സമ്മേളനോദ്ഘാടനവും നൂതന പദ്ധതികളുടെ പ്രഖ്യാപനവും കണ്സ്യൂമര്ഫെഡിന്റെ ത്രിവേണി ബ്രാന്ഡ് ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനവും ഞായറാഴ്ച്ച(മാര്ച്ച് 3) മുഖ്യമന്ത്രി പിണറായി വിജയന് നിര്വഹിക്കും.
അങ്കമാലി അഡ്‌ലക്‌സ് കണ്വെന്ഷന് സെൻ്ററിൽ ഉച്ച കഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന പരിപാടിയില് സഹകരണവകുപ്പ് മന്ത്രി വി.എന് വാസവന് അധ്യക്ഷതവഹിക്കുമെന്ന് കണ്സ്യൂമര് ഫെഡ് ചെയര്മാന് എം. മെഹബൂബ്, വൈസ് ചെയര്മാന് പി.എം ഇസ്മായില്, മാനേജിംഗ് ഡയറക്ടര് എം.സലിം എന്നിവര് അറിയിച്ചു.
നീതി മെഡിക്കല് സ്‌കീമില് മികച്ച പ്രവര്ത്തനങ്ങള് കാഴ്ചവച്ച സഹകരണ സംഘങ്ങളെ വ്യവസായവകുപ്പ് മന്ത്രി പി.രാജീവ് ചടങ്ങില് ആദരിക്കും. കലാകായിക പഠന രംഗങ്ങളില് ഉന്നത വിജയം കരസ്ഥമാക്കിയ കണ്സ്യൂമര്ഫെഡ് ജീവനക്കാരുടെ മക്കള്ക്കുള്ള ഉപഹാര സമര്പ്പണം റോജി ജോണ് എംഎല്എ നിര്വഹിക്കും. നീതി മെഡിക്കല് നടപ്പിലാക്കുന്ന പുതിയ സോഫ്റ്റ്വെയര് ലോഞ്ചിങ് പി.നന്ദകുമാര് എം.എല്.എ നിര്വഹിക്കും.
മികച്ച പ്രകടനം കാഴ്ചവച്ച കണ്സ്യൂമര്ഫെഡ് വെയര്ഹൗസ്, നീതി മെഡിക്കല് സ്റ്റോര് എന്നിവയ്ക്കുള്ള അവാര്ഡ് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല് വിതരണം ചെയ്യും. കണ്സ്യൂമര്ഫെഡ് മാനേജിംഗ് ഡയറക്ടര് എം. സലിം റിപ്പോര്ട്ട് അവതരിപ്പിക്കും. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണസംഘം രജിസ്ട്രാര് ടി.വി സുഭാഷ് തുടങ്ങിയവര് സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *