Your Image Description Your Image Description

കേന്ദ്ര സ്ഥിതി വിവര കണക്ക് – പദ്ധതി നിർവ്വഹണ മന്ത്രാലയത്തിന്റെ കീഴിലുള്ള ,ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻ എസ് ഒ ), തിരുവനന്തപുരം റീജിയൺ വിഭാഗം  തുമ്പ, സെൻറ്. സേവിയേഴ്സ് കോളേജിൽ വിദ്യാർത്ഥികൾക്കായി  സെമിനാർ സംഘടിപ്പിച്ചു .

സ്റ്റാറ്റിസ്റ്റിക്സ് മേഖലയിലെ തൊഴിലവസരങ്ങളെപ്പറ്റിയും, ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ പ്രവർത്തനങ്ങളെ പറ്റിയും സെമിനാറിൽ ചർച്ച ചെയ്തു. സെൻറ് സേവിയേഴ്സ് കോളേജുമായി ചേർന്ന് സംയുക്തമായി നടത്തിയ ഈ സെമിനാറിൽ “വിവരശേഖരണ കണക്കെടുപ്പുകൾ – പൊതുസമൂഹത്തിൻ്റെ സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റമാണോ?” എന്ന വിഷയത്തിൽ ഇൻ്റർ – കോളേജ് സംവാദ മത്സരവും നടന്നു.

നഗരത്തിലെ പ്രമുഖ കോളേജുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത  മത്സരത്തിൽ യൂണിവേഴ്സിറ്റി ഓഫ് കേരള, കാര്യവട്ടം ക്യാമ്പസ് ഒന്നാംസ്ഥാനവും, ഗവൺമെൻറ് ലോ കോളേജ് തിരുവനന്തപുരം രണ്ടാം സ്ഥാനവും, മഹാത്മാഗാന്ധി കോളേജ്, തിരുവനന്തപുരം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ തിരുവനന്തപുരം – ലക്ഷദ്വീപ് ദക്ഷിണ റീജിയണിൻ്റെ മേധാവിയായ, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ, ശ്രീമതി. സുനിതാ ഭാസ്കർ ,ഐ.എസ്. എസ്,  ഉദ്ഘാടനം നിർവഹിച്ച സെമിനാറിൽ, സെൻറ് സേവിയേർസ് കോളജിൻ്റ മാനേജർ , ഫാദർ (ഡോ.) ജോസ് മാത്യു എസ് . ജെ ആധ്യക്ഷം വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *