Your Image Description Your Image Description

പെരിങ്ങര ഗ്രാമപഞ്ചായത്തുതല പാലിയേറ്റീവ് രോഗി കുടുംബ സംഗമം ചാത്തന്‍ങ്കേരി സാമൂഹ്യ ആരോഗ്യ കേന്ദ്ര ഹാളില്‍ തിരുവല്ല സബ് കളക്ടര്‍ സഫ്‌ന നസറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജി നൈനാന്‍ ഡയാലിസിസ് രോഗികള്‍ക്കുള്ള കിറ്റുകള്‍, ഭക്ഷ്യ കിറ്റുകള്‍ എന്നിവ വിതരണം ചെയ്തു.

ബ്ലോക്ക് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സോമന്‍ താമരച്ചാലില്‍ പാലിയേറ്റീവ് രോഗികള്‍ക്കുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിഷ്ണു നമ്പൂതിരി വിനോദ ഉപകരണങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ ജയ എബ്രഹാം, സുഭദ്രരാജന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അരുന്ധതി അശോക്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.സി ഷൈജു, സൂസന്‍ എബ്രഹാം, ശാന്തമ്മ ആര്‍ നായര്‍, റിക്കു മോനി വര്‍ഗീസ്, ശര്‍മിള സുനില്‍, അശ്വതി രാമചന്ദ്രന്‍,സനല്‍ കുമാരി, ചന്ദ്രു എസ് കുമാര്‍, ഷീന മാത്യു, മാത്തന്‍ ജോസഫ്, പഞ്ചായത്ത് സെക്രട്ടറി ഷാജി എ തമ്പി,മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. എസ് ശാലിനി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സതീഷ്, കുഞ്ഞുമോള്‍ ഷാജി, അനുപമ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *