Your Image Description Your Image Description

ഗതാഗത നിയമലംഘകർക്കെതിരെ നടപടി കടുപ്പിച്ച് റാസൽഖൈമ. മാർച്ച് ഒന്നു മുതൽ നിലവിൽ വരുന്ന പുതിയ നിയമം അനുസരിച്ച് ഗുരുതര നിയമലംഘകർക്ക് 20,000 ദിർഹം വരെ (4.5 ലക്ഷം രൂപ) പിഴയീടാക്കും. വാഹനവും പിടിച്ചെടുക്കും.

അശ്രദ്ധയോടെ വാഹനമോടിച്ച് ഗുരുതര അപകടമുണ്ടാക്കുന്നവർക്കും സമാന ശിക്ഷ ലഭിക്കും. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് റാസൽഖൈമ പൊലീസ് അറിയിച്ചു. ഏത് എമിറേറ്റിലായാലും അപകടത്തിന്റെ ഗൗരവം അനുസരിച്ച് വാഹനം പിടിച്ചെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *