Your Image Description Your Image Description

തൊ​ഴി​ൽ നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​യി തു​ട​രു​ന്നു. വാ​രാ​ന്ത്യ​ത്തി​ൽ വ​ട​ക്ക​ൻ ബാ​ത്തി​ന​യി​ലെ സു​ഹാ​റി​ൽ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന കാ​മ്പ​യി​നി​ൽ ഏ​ഴു​പേ​രെ അ​റ​സ്റ്റ്​ ചെ​യ്തു. ഒ​മാ​നി ഇ​ത​ര തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന.

മ​ത്സ്യ​ബ​ന്ധ​നം സു​സ്ഥി​ര​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​റ​ബി​ക്ക​ട​ലി​ലെ​യും ഒ​മാ​ൻ ക​ട​ലി​ലെ​യും മ​ത്സ്യ​സ​മ്പ​ത്ത് പ​ര്യ​വേ​ക്ഷ​ണം ചെ​യ്യു​ന്ന​തി​ന് കൃ​ഷി, മ​ത്സ്യ​ബ​ന്ധ​ന, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യ​ത്തെ പ്ര​തി​നി​ധാനംചെയ്ത് ഫി​ഷ​റീ​സ് റി​സ​ർ​ച്ച് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഒ​രു സ​ർ​വേ ന​ട​ത്തു​ന്നു. സു​ൽ​ത്താ​നേ​റ്റി​ലെ ക​ട​ലി​ൽ ല​ഭ്യ​മാ​യ മ​ത്സ്യ ജൈ​വ​വ​സ്തു​ക്ക​ളെ​ക്കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ ഡേറ്റ ന​ൽ​ക​ൽ, മ​ത്സ്യ ഇ​ന​ങ്ങ​ളു​ടെ വ​ലു​പ്പം, വി​ത​ര​ണം, കാ​ലാ​നു​സൃ​ത​മാ​യ സ​മൃ​ദ്ധി തു​ട​ങ്ങി​യ​വ​യൊ​ക്കെ മ​ന​സ്സി​ലാ​ക്കാ​നാ​ണ്​ സ​ർ​വേ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഭ​ക്ഷ്യ​സു​ര​ക്ഷാ സം​വി​ധാ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി സ​മു​ദ്ര​വി​ഭ​വ​ങ്ങ​ളു​ടെ സു​സ്ഥി​ര​ത സം​ര​ക്ഷി​ക്കാ​നും ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​നും ദേ​ശീ​യ സ​ർ​വേ ല​ക്ഷ്യ​മി​ടു​ന്ന​താ​യി കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യ​ത്തി​ലെ ഫി​ഷ​റീ​സ് റി​സ​ർ​ച്ച് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ ​ദാ​വൂ​ദ് അ​ൽ യ​ഹ്യാ​യ് വി​ശ​ദീ​ക​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *