Your Image Description Your Image Description

ഗൂ​ഗ്ൾ ക്രോ​മി​ന്‍റെ ഡെ​സ്‌​ക്‌ ടോ​പ്പ് പ​തി​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക്​ മു​ന്ന​റി​യി​പ്പു​മാ​യി യു.​എ.​ഇ സൈ​ബ​ർ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ. അ​തീ​വ അ​പ​ക​ട​സാ​ധ്യ​ത വ്യ​ക്ത​മാ​ക്കു​ന്ന ‘ഹൈ​റി​സ്ക് അ​ല​ർ​ട്ടാ’​ണ്​ അ​ധി​കൃ​ത​ർ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള​ത്. വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളോ വി​ശ​ദാം​ശ​ങ്ങ​ളോ ചോ​രു​ന്ന​ത്​ ഒ​ഴി​വാ​ക്കു​ന്ന​തി​നും​ മ​റ്റ് ത​ട്ടി​പ്പു​ക​ൾ ത​ട​യു​ന്ന​തി​നു​മാ​യി ‘ക്രോ​മി’​ന്‍റെ ഏ​റ്റ​വും പു​തി​യ പ​തി​പ്പി​ലേ​ക്ക് അ​പ്‌​ഡേ​റ്റ് ചെ​യ്യാ​നാ​ണ്​ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്.

\ക്രോം ​ബ്രൗ​സ​റി​ൽ ഒ​ന്നി​ലേ​റെ പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും ഇ​ത്​ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​നും സു​ര​ക്ഷ​ക്ക്​ ഭീ​ഷ​ണി​യാ​കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ്​ ഇ​തു സം​ബ​ന്ധി​ച്ച്​ കൗ​ൺ​സി​ൽ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *