Your Image Description Your Image Description
Your Image Alt Text

വലതുപക്ഷത്തിനായി അഹോരാത്രം പണിയെടുക്കുന്ന ഇവിടുത്തെ ചില മുഖ്യധാരാ മാധ്യമങ്ങൾക്കിട്ട് കണക്കിന് കൊടുത്ത് നമ്മുടെ മുഖ്യൻ. . . . നുണ കഥകൾ എഴുതി പടച്ച് വിടുമ്പോൾ സാമാന്യ ബോധത്തോടെയും വിവേകത്തോടെയും വേണ്ടേ കാര്യങ്ങൾ കയകാര്യം ചെയ്യാൻ., . . നാലാൾക്കാര്‌ കണ്ടാലും കേട്ടാലും വിശവാസികുന്ന രീതിയിൽ വേണ്ടേ എഴുതാൻ. . . . . മുഖാമുഖം പരിപാടികളിൽ ആളെക്കൂട്ടാൻ ഞങ്ങൾക്ക്‌ ഒരു പ്രയാസവുമില്ലെന്ന്‌ ചിന്തിക്കാനുള്ള വിവേകംപോലുമില്ലാതെയാണ്‌ ഒരു പത്രം വ്യാജവാർത്ത ചമച്ചതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖാമുഖത്തിന് ആളുകളെയെത്തിക്കാൻ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയുടെയും ഓഫീസുകളും ഉദ്യോഗസ്ഥരും വല്ലാതെ ബുദ്ധിമുട്ടുകയാണെന്നാണ്‌ ഈ പത്രം എഴുതിയത്‌. ഇത്തരം പരിപാടികൾക്ക്‌ ആളുകളെത്താൻ ഒരു പ്രയാസവുമില്ലെന്ന്‌ അറിയാത്തവരല്ല ഇതെഴുതിയ ആൾ ഉൾപ്പെടെയുള്ള റിപ്പോർട്ടർമാർ. അവരെ പറഞ്ഞിട്ട്‌ കാര്യമില്ല. അവരെക്കൊണ്ട്‌ അങ്ങനെ എഴുതിക്കുകയാണെന്നും മലയാള മനോരമയിൽ ശനിയാഴ്‌ച വന്ന വാർത്തയ്‌ക്ക്‌ മറുപടിയായി മുഖ്യമന്ത്രി പ്രതികരിച്ചു. ആദിവാസി–-ദളിത്‌ വിഭാഗങ്ങളുമായുള്ള മുഖാമുഖം പരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഇങ്ങനെ കള്ളം എഴുതിവിടുന്ന മാധ്യമങ്ങൾ നന്നാകില്ലെന്ന് അറിയാമെങ്കിലും വസ്‌തുതകൾ പറയാതെ പോകാനാകില്ല. എന്തൊക്കെ കഥകൾ ഉണ്ടാക്കിയാലും അവർ ഉദ്ദേശിക്കുന്ന തരത്തിലല്ല കാര്യങ്ങൾ നടക്കുകയെന്നും ജനങ്ങൾ വിവേകപൂർവമാണ്‌ ഓരോന്നിനെയും വിലയിരുത്തുന്നതെന്നും ഈ മാധ്യമങ്ങൾ അനുഭവങ്ങളിലൂടെയെങ്കിലും മനസ്സിലാക്കണം. ജനങ്ങൾ എങ്ങനെയാണ് കാര്യങ്ങൾ എടുക്കുന്നതെന്ന് കഴിഞ്ഞദിവസത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽനിന്ന് വ്യക്തമാണ്.

ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും സംഘടനകൾ വിചാരിച്ചാൽപോലും ആളുകൾ ഒഴുകിയെത്തും. പക്ഷേ, മുഖാമുഖം പരിപാടികളിൽ അത്തരം രീതിയല്ല ഉദ്ദേശിച്ചത്‌. ഓരോ വിഭാഗവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അതത്‌ വിഭാഗത്തിലെ എല്ലാ മേഖലകളിൽനിന്നുള്ള പ്രതിനിധികളുമായി ചർച്ച ചെയ്യുക എന്നാണ്‌ ഉദ്ദേശിക്കുന്നത്‌. വിദ്യാർഥി–-യുവജന–-മഹിളാ വിഭാഗങ്ങളിലായി നടന്ന മുഖാമുഖത്തിന്‌ അതത്‌ വിഭാഗങ്ങളിൽനിന്ന്‌ അഭൂതപൂർവ പങ്കാളിത്തമാണുണ്ടായതും. യഥാർഥത്തിൽ ആളുകളെ കൂട്ടാനല്ല, കുറയ്‌ക്കാനാണ്‌ പ്രയാസപ്പെട്ടത്‌.

നവകേരള സദസ്സ് വലിയ മൈതാനങ്ങളിലാണ് നടത്തിയത്. അത്തരം മൈതാനങ്ങൾക്ക് പോലും താങ്ങാൻ പറ്റാത്ത രീതിയിലാണ് ജനങ്ങൾ എത്തിയതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *