Your Image Description Your Image Description

യു.എ.ഇ.യിൽ അടുത്ത രണ്ടു ദിവസങ്ങളിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതർ അറിയിച്ചു.

ഞായർ, തിങ്കൾ ദിവസങ്ങളിൽ ഫുജൈറയിൽ കനത്ത മഴയുണ്ടാകുമെന്നാണ് പ്രവചനം. ദുബായ്, ഷാർജ, അജ്മാൻ, റാസൽഖൈമ എന്നീ എമിറേറ്റുകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.വെള്ളപ്പൊക്ക സാധ്യതയുള്ള വാദികൾ, താഴ് വരകൾ എന്നിവിടങ്ങളിൽ പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *