Your Image Description Your Image Description

വാഹനങ്ങളുടെ എൻജിനിൽ കൃത്രിമത്വം നടത്തി മനഃപൂർവം അമിതശബ്ദമുണ്ടാക്കിയാൽ 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് പോലീസ്.അബുദാബിയിലെ ചില പാർപ്പിടപ്രദേശങ്ങളിൽ ഇത്തരം നിയമലംഘനങ്ങൾ വ്യാപകമായി കണ്ടെത്തിയ സാഹചര്യത്തിലാണ് വീഡിയോയിലൂടെ പോലീസ് മുന്നറിയിപ്പ് നൽകിയത്.

കുട്ടികൾ, രോഗികൾ, പ്രായമായവർ തുടങ്ങിയവർക്കും മറ്റു റോഡ് ഉപയോക്താക്കൾക്കും ഇത്തരം പ്രവണതകൾ കാര്യമായ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്.അനുമതിയില്ലാതെ വാഹനങ്ങൾ പരിഷ്കരിച്ചാൽ 1000 ദിർഹം പിഴ ഈടാക്കും. കൂടാതെ വാഹനങ്ങൾ 30 ദിവസത്തേക്ക് പിടിച്ചെടുക്കുകയുംചെയ്യും. വാഹനങ്ങൾ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട 2020-ലെ നിയമപ്രകാരം പിടിച്ചെടുത്ത വാഹനങ്ങൾ തിരികെലഭിക്കണമെങ്കിൽ 10,000 ദിർഹം നൽകണം. മൂന്നുമാസത്തിനകം തിരിച്ചെടുത്തില്ലെങ്കിൽ അവ ലേലത്തിൽ വിൽക്കാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *