Your Image Description Your Image Description

കർഷക സമരത്തിന്‍റെ പശ്ചാത്തലത്തിൽ ഹരിയാനയിലെ ഏഴ് ജില്ലകളിലെ മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചത് ശനിയാഴ്ച വരെ നീട്ടിയതായി ഹരിയാന സർക്കാറിന്‍റെ ഔദ്യോഗിക ഉത്തരവ്. വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ സംസ്ഥാനത്തെ ക്രമസമാധാന നില വിലയിരുത്തിയ ശേഷം ഏഴ് ഇടങ്ങളിലെ സ്ഥിതി അതീവ ഗുരുതരവും സംഘർഷഭരിതവുമാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ടി.വി.എസ്.എൻ പ്രസാദ് പറഞ്ഞു. ക്രമസമാധാനം നിലനിർത്തുന്നതിന് വേണ്ടിയാണ് നിരോധനം തുടരുന്നതെന്നാണ് സർക്കാർ വാദം.

ഫെബ്രുവരി 11 ന് അംബാല, കുരുക്ഷേത്ര, കൈതാൽ, ജിന്ദ്, ഹിസാർ, ഫത്തേഹാബാദ്, സിർസ എന്നിവിടങ്ങളിൽ മൊബൈൽ ഇന്‍റർനെറ്റ്, ബൾക്ക് എസ്.എം.എസ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *