Your Image Description Your Image Description

ഹജ്ജ് സീസണിൽ തീർഥാടകർക്ക് ഭക്ഷണം നൽകുന്നതിനുള്ള സമയം പാലിക്കണമെന്ന്​ ആഭ്യന്തര ഹജ്ജ്​ സേവന കമ്പനികളോട്​ ഹജ്ജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. ഒരോ ദിവസത്തിനും പ്രത്യേക സമയക്രമം നിശ്ചയിച്ചിട്ടുണ്ട്​.

അതുപാലിക്കണം. അറഫ ദിനത്തിൽ പ്രഭാതഭക്ഷണം വിളമ്പാനുള്ള സമയം പ്രഭാത നമസ്​കാരത്തിനുശേഷം രാവിലെ പത്ത് മണി വരെയാണ്​. ഉച്ചഭക്ഷണ സമയം ഒന്നര മുതൽ മൂന്നര വരെ​. തീർഥടകർ മുസ്​ദലിഫയിൽ എത്തിയ ഉടൻ ഭക്ഷണം നൽകണം. ‘തർവിയ്യ’ ദിനത്തിലും ‘തശ്‌രീഖി’​ന്റെ ദിവസങ്ങളിലും പ്രഭാതഭക്ഷണം പുലർച്ച അഞ്ച് മുതൽ രാവിലെ പത്ത് വരെയാണ്​. ഉച്ചഭക്ഷണം ഉച്ചക്ക് ഒന്നു മുതൽ മൂന്നര വരെയും രാത്രി ഭക്ഷണം എട്ടര മുതൽ രാത്രി പതിനൊന്ന് വരെയുമാണ്​.

Leave a Reply

Your email address will not be published. Required fields are marked *