Your Image Description Your Image Description

മാർത്തോമ്മൻ പൈതൃക സംഗമത്തിനു പങ്കെടുക്കുവാൻ എത്തുന്ന വാഹനങ്ങൾ താഴെ പറയുന്ന രീതിയിൽ പാർക്കിംഗ് സൗകര്യം കണ്ടത്തേണ്ടതാണ്. വടക്കുനിന്നു വരുന്ന വാഹനങ്ങള്‍ ഏറ്റുമാനൂര്‍-സംക്രാന്തി വഴി ബേക്കര്‍ ജംഗ്ഷനില്‍ വിശ്വാസികളെ ഇറക്കി പഴയസെമിനാരി കോമ്പൗണ്ടിൽ , പഴയസെമിനാരി റോഡ് എന്നിവിടങ്ങളില്‍ പാര്‍ക്കു ചെയ്യുക. തുടര്‍ന്നു വരുന്ന വാഹനങ്ങള്‍ നാഗമ്പടം റെയില്‍വേ ഓവര്‍ബ്രിഡ്ജില്‍ ആളുകളെ ഇറക്കി നാഗന്പടം ക്ഷേത്ര മൈതാനം, എസ്. എച്ച് മൗണ്ട് എസ്. എച്ച് സ്കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്കു ചെയ്യുക.

തെക്കുനിന്നു വരുന്ന വാഹനങ്ങള്‍ നാട്ടകം-മണിപ്പുഴ – ഈരയില്‍ കടവ് ബൈപാസില്‍ കൂടി മനോരമ ഓഫീസിനു മുന്‍വശം ആളെ ഇറക്കി തിരുനക്കര പഴയ ബസ് സ്റ്റാന്‍ഡ് മൈതാനി, കോടിമത മാര്‍ക്കറ്റ് റോഡ്, ഈരയില്‍കടവ് ബൈപാസ് എന്നിവിടങ്ങളില്‍ പാര്‍ക്കു ചെയ്യുക. കെ. കെ. റോഡ്, പുതുപ്പള്ളി ഭാഗത്തുനിന്നും ആദ്യം വരുന്ന വാഹനങ്ങള്‍ കളക്ട്രേറ്റ് ജംഗ്ഷനില്‍ ആളെ ഇറക്കി ഈസ്റ്റ് പോലീസ് സ്റ്റേഷന്‍റെ എതിര്‍വശം പാര്‍ക്കു ചെയ്യുക. തുടര്‍ന്നുള്ള വാഹനങ്ങള്‍ കള്ക്ട്രേറ്റ് ജംഗ്ഷനില്‍ ആളെ ഇറക്കി വലത്തോട്ട് സബ്ജെയില്‍ – റബര്‍ ബോര്‍ഡ്- കഞ്ഞിക്കുഴി -ദേവലോകം വഴി മാര്‍ ബസേലിയസ് പബ്ലിക് സ്കള്‍ ഗ്രൗണ്ടില്‍ പാര്‍ക്കു ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *