Your Image Description Your Image Description

പൂ​ക്ക​ളു​ടെ അ​പൂ​ർ​വ വ​സ​ന്തോ​ത്സ​വം നു​ക​രാ​ൻ യാം​ബു​വി​ലേ​ക്ക് ജ​ന​പ്ര​വാ​ഹം. മൂ​ന്ന് ആ​ഗോ​ള​നേ​ട്ട​ങ്ങ​ൾ കൂ​ടി ഈ ​വ​ർ​ഷ​ത്തെ യാം​ബു പു​ഷ്‌​പോ​ത്സ​വം സ്വ​ന്ത​മാ​ക്കി​യ​ത് സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നി​ട​യാ​യി. മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളു​ടെ​യും പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വാ​രാ​ന്ത്യ അ​വ​ധി ദി​ന​ങ്ങ​ളി​ൽ ധാ​രാ​ളം പേ​ർ മേ​ള​യി​ലേ​ക്കെ​ത്തി. കോ​വി​ഡി​ൽ മു​ട​ങ്ങി​യ മേ​ള നാ​ല്​​ വ​ർ​ഷ​ത്തി​നു​​ ശേ​ഷ​മാ​ണ് പു​ന​രാ​രം​ഭി​ച്ച​​ത്​.റോ​സ് പൂ​ക്ക​ൾ കൊ​ണ്ട് എ​ഴു​തി​യ ‘സ​ൽ​മാ​ൻ’ എ​ന്ന ഏ​റ്റ​വും വ​ലി​യ വാ​ക്ക്, ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പൂ​ക്കൊ​ട്ട, പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന വ​സ്തു​ക്ക​ളാ​ൽ നി​ർ​മി​ച്ച ഏ​റ്റ​വും വ​ലി​യ ബ​ഹി​രാ​കാ​ശ റോ​ക്ക​റ്റി​െൻറ മാ​തൃ​ക എ​ന്നി​വ​യാ​ണ് ഈ ​വ​ർ​ഷം ആ​ഗോ​ള​ത​ല​ത്തി​ൽ റെ​ക്കോ​ർ​ഡ് നേ​ടി​യ​ത്. മു​ൻ മേ​ള​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഈ ​വ​ർ​ഷം 11.50 റി​യാ​ലാ​ണ് പ്ര​വേ​ശ​ന ടി​ക്ക​റ്റ് നി​ര​ക്ക്.

ഒ​റ്റ ടി​ക്ക​റ്റ് കൊ​ണ്ട്​ മേ​ള എ​ല്ലാ ദി​വ​സ​വും സ​ന്ദ​ർ​ശി​ക്കാ​ൻ ക​ഴി​യു​മെ​ന്ന​ത് ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന ഘ​ട​ക​മാ​ണ്. ശ​നി​യാ​ഴ്ച മു​ത​ൽ ബു​ധ​നാ​ഴ്ച വ​രെ വൈ​കീ​ട്ട്​ നാ​ല്​ മു​ത​ൽ രാ​ത്രി 11 വ​രെ​യും വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട്​ നാ​ല്​ മു​ത​ൽ പു​ല​ർ​ച്ചെ ഒ​ന്ന്​ വ​രെ​യു​മാ​ണ്​ സ​ന്ദ​ർ​ശ​ന​സ​മ​യം. ഈ ​മാ​സം 15ന് ​തു​ട​ങ്ങി​യ മേ​ള​യി​ൽ ജി​ദ്ദ, മ​ദീ​ന, ത​ബൂ​ക്ക്, മ​ക്ക, ത്വാ​ഇ​ഫ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് മ​ല​യാ​ളി​കു​ടും​ബ​ങ്ങ​ള​ട​ക്കം വി​നോ​ദ​യാ​ത്രാ​സം​ഘ​ങ്ങ​ൾ യാം​ബു​വി​ലെ​ത്തി. അ​ൽ മു​നാ​സ​ബാ​ത്ത്‌ പാ​ർ​ക്കി​ലൊ​രു​ക്കി​യ ‘ഫ്ല​വ​ർ ആ​ൻ​ഡ്​ ഗാ​ർ​ഡ​ൻ ഫെ​സ്​​റ്റ്​’ മാ​ർ​ച്ച് ഒ​മ്പ​ത്​ വ​രെ നീ​ളും.

Leave a Reply

Your email address will not be published. Required fields are marked *