Your Image Description Your Image Description
Your Image Alt Text

പത്തനംതിട്ട: പെരുനാട് പീഡന കേസിലെ പ്രതിയുടെ മുന്‍കൂർ ജാമ്യാപേക്ഷ തള്ളി പത്തനംതിട്ട പോക്സോ സ്പെഷ്യൽ കോടതി. പതിനഞ്ചാം പ്രതിയായ പെരുനാട് അടിച്ചിപ്പുഴ മുക്കം സ്വദേശി വിഷ്ണു ലാൽ (24) ന്‍റെ മുൻകൂർ ജാമ്യാപേക്ഷയാണ് തള്ളിയത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കടന്ന് ലൈംഗിക പീഡനം നടത്തി എന്നാണ് വിഷ്ണു ലാലിനെതിരായ കേസ്.

വിവിധ സമയങ്ങളിൽ 20 ഓളം പേർ പീഡനത്തിനിരയാക്കിയതായി പെൺകുട്ടി മൊഴിനൽകിയിരുന്നു 19 പേരെ പ്രതി ചേർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇതുവരെ 16 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നു പേർ ഒളിവിലാണ്.

കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ: ജയ്സൺ മാത്യൂസ് ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *