Your Image Description Your Image Description

റിയാദിലെ ഗോഡൗണിൽ സൂക്ഷിച്ച എട്ട് ടൺ സവാള വാണിജ്യ മന്ത്രാലയം പിടിച്ചെടുത്തു. പിടികൂടിയ സവാള വിപണിയില്‍ വില്‍ക്കാന്‍ നിര്‍ദേശം നൽകി. ഈ സവാള വില്‍ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വാണിജ്യമന്ത്രാലയം മേല്‍നോട്ടം വഹിക്കുമെന്ന് മന്ത്രാലയ വക്താവ് അബ്ദുറഹ്മാന്‍ അല്‍ഹുസൈന്‍ വ്യക്തമാക്കി.

പ്രവാസ ലോകത്ത് ഇന്ത്യൻ സവാള കിട്ടാക്കനി; മലയാളികൾ ‘തട്ടിക്കൂട്ട്’ പാചകത്തിൽ
റിയാദിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് കീഴിലുള്ള ഗോഡൗണില്‍ നിന്നാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് വാണിജ്യമന്ത്രാലയം എട്ട് ടണ്‍ സവാള പിടികൂടിയത്. നിലവില്‍ വിപണിയില്‍ സവാളയുടെ ദൗര്‍ലഭ്യമുണ്ട്. ഒരു പാക്കിന് 18 മുതല്‍ 22 വരെ റിയാല്‍ വിലവരുന്നുണ്ട്. നേരത്തെ രണ്ട് മുതല്‍ നാലു റിയാല്‍ വരെയായിരുന്നു വില. ഉല്‍പാദനക്കുറവ് കാരണമാണ് സവാളക്ഷാമമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *