Your Image Description Your Image Description

ബയോമെട്രിക് സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി, രാജ്യത്തെ എല്ലാ പൗരന്മാരും പ്രവാസികളും മാർച്ച് ഒന്നു മുതൽ മൂന്നു മാസത്തിനുള്ളിൽ വിരലടയാളം നൽകണമെന്ന് ആഭ്യന്തര മന്ത്രാലയം. ഈ കാലാവധിക്കുള്ളിൽ വിരലടയാളം നൽകിയില്ലെങ്കിൽ ആ വിഭാഗത്തിൽ വരുന്നവരുടെ എല്ലാ ഇടപാടുകളും താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകി.

അതിർത്തി ചെക്ക് പോയിന്റുകളിലും കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലും രാജ്യത്തെ വിവിധ മേഖലകളിലെ കേന്ദ്രങ്ങളിലും വിരലടയാളം നൽകാനുള്ള സൗകര്യം ഏർപ്പെടുത്തിയെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *