Your Image Description Your Image Description

 സ്വാർഥതാത്പര്യമില്ലാതെ രാജ്യത്തിനായി ചിന്തിക്കുന്ന ആരുമായും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കാൻ തയ്യാറാണെന്ന്് മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ. രാജ്യത്തിനു വേണ്ടി കക്ഷിരാഷ്ട്രീയം മറക്കുമെന്നും എന്നാൽ, ഫ്യൂഡൽ മനോഭാവം കാട്ടുന്ന പാർട്ടികളുമായി കൈകോർക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മക്കൾ നീതി മയ്യം വാർഷികാഘോഷ പരിപാടികൾക്ക് ശേഷം പ്രതികരിക്കുകയായിരുന്നു കമൽ.

തമിഴ്‌നാട്ടിൽ ഡി.എം.കെ.യുടെ നേതൃത്വത്തിലുള്ള ‘ഇന്ത്യ’ സഖ്യത്തിൽ മക്കൾ നീതി മയ്യം ചേരുമെന്ന റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇത് സ്ഥിരീകരിക്കാൻ തയ്യാറാകാതിരുന്ന കമൽ, ചർച്ചകൾ നടക്കുന്നുണ്ടെന്നും നല്ല വാർത്തയുണ്ടാക്കാൻ സമയമെടുക്കുമെന്നും പ്രതികരിച്ചു. ഭാവിയിൽ വിജയ്‌യുമായി കൈകോർക്കാൻ തയ്യാറാണെന്ന സൂചനയും നൽകി. രാഷ്ട്രീയത്തിലിറങ്ങുന്നതിന് വിജയ്‌യെ നിർബന്ധിച്ചത് താനാണെന്ന് കമൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *