Your Image Description Your Image Description

കർണാടകത്തിലെ ബഹുരാഷ്ട്ര കമ്പനികൾ കന്നഡിഗരായ തൊഴിലാളികളുടെ എണ്ണം പ്രദർശിപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ. പ്രദേശികജീവനക്കാർ ആവശ്യത്തിനുണ്ടെന്ന് ഉറപ്പുവരുത്താനാണിതെന്ന് കന്നഡ-സാംസ്കാരികവകുപ്പ് മന്ത്രി ശിവരാജ് തങ്കടഗി പറഞ്ഞു. കമ്പനി നോട്ടീസ് ബോർഡിൽ എണ്ണം പ്രദർശിപ്പിക്കാൻ ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.

വ്യാപാര-വാണിജ്യ സ്ഥാപനങ്ങളുടെ ബോർഡുകളിൽ 60 ശതമാനം ഭാഗം കന്നഡയിലെഴുതണമെന്നത് നിർബന്ധമാക്കുന്ന ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ നിയമനിർമാണ കൗൺസിലിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ചർച്ചയ്ക്കുശേഷം കന്നഡ ലാംഗ്വേജ് കോംപ്രിഹെൻസീവ് ഡിവലപ്‌മെന്റ് (അമെൻഡ്‌മെന്റ്) ബിൽ കൗൺസിൽ പാസാക്കി. നിയമം അംഗീകരിക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *