Your Image Description Your Image Description
Your Image Alt Text

വിദ്യാ ബാലന്റെ ഒരു മലയാള റീല് ഇപ്പോൾ വൈറലാകുകയാണ് .ഒരാഴ്ചയായി മലയാളം സിനിമകൾ തുടർച്ചയായി കാണുകയാണെന്നുള്ള ഇൻസ്റ്റാഗ്രാം ക്യാപ്ഷനോട് കൂടിയാണ് വീഡിയോ പങ്കു വെച്ചത് . അടുത്തിടെ ബോളിവുഡ് താരം ആലിയ ഭട്ട് നിമിഷ സജയനെ തൻ്റെ എക്കാലത്തെയും പ്രിയപ്പെട്ട നടി എന്ന് വിളിച്ച് സോഷ്യൽ മീഡിയയിൽ തരംഗമായി. എന്നാൽ ഇപ്പോൾ വൈറലാകുന്നത് ബോളിവുഡ് താരം വിദ്യാ ബാലൻ്റെ മലയാളം സിനിമയിലെ ഡയലോഗ് റീലാണ്. 90കളിലെ ഹിറ്റ് ചിത്രവും നമ്മെ ഒത്തിരി ചിരിപ്പിച്ച ചിത്രവുമാണ് ‘മൂക്കില്ല രാജ്യത്ത് ഈ ചിത്രത്തിലെ പ്രശസ്തമായ ഡയലോഗാണ് വിദ്യ റീലി ലൂടെ പങ്കുവെച്ചത്.

വിദ്യയുടെ റീലിന് താഴെയുള്ള കമൻ്റ് ബോക്സ് മലയാളികൾ ആഘോഷമാക്കിയിരിക്കുകയാണ് . തങ്ങളുടെ ഇഷ്ട മലയാള സിനിമയിലെ ഡയലോഗ് പറഞ്ഞപ്പോൾ ‘ജോസഫേ , കുട്ടിക്ക് മലയാളം അറിയാം’ എന്നാണ് മലയാളികൾ കമൻ്റ് ചെയ്തത്. ഏറ്റവുമധികം ഇഷ്ടപ്പെട്ട സിനിമ ഏതെന്ന ചോദ്യങ്ങളും കമൻ്റുകളും ഉയർന്നിരുന്നു. കപ്പെള , കുമ്പളങ്ങി നൈറ്റ്‌സ്, ജോജി എന്നിങ്ങനെ മൂന്ന് ചിത്രങ്ങളാണ് വിദ്യാ ബാലൻ പറഞ്ഞത് .

.
കേരളത്തിൽ വേരുകളുള്ള വിദ്യ ജനിച്ചതും വളർന്നതും മുംബൈയിലാണ്. പാലക്കാട് തമിഴ് തൻ്റെ മാതൃഭാഷയാണെന്ന് വിദ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ബോളിവുഡിലേക്ക് കടക്കുന്നതിന് മുമ്പ് വിദ്യ ആദ്യമായി അഭിനയിച്ചത് ‘ചക്രം’ എന്ന മലയാള ചിത്രത്തിലാണ്. മോഹൻലാലിനൊപ്പമാണ് വിദ്യയുടെ അരങ്ങേറ്റം. എന്നാൽ ഈ ചിത്രം പിന്നീട് ഉപേക്ഷിക്കപ്പെട്ടു. ഭൂൽ ഭുലയ്യയുടെ മൂന്നാം ഭാഗമാണ് വിദ്യയുടെ ഏറ്റവും പുതിയ ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *