Your Image Description Your Image Description
Your Image Alt Text

പാരിസ് ∙ 303 ഇന്ത്യക്കാരുമായി യുഎഇയിൽ നിന്നു നിക്കരാഗ്വയിലേക്കു പോയ വിമാനം മനുഷ്യക്കടത്തു സംശയിച്ച് ഫ്രാൻസിൽ തടഞ്ഞ സംഭവത്തിൽ ഇന്ത്യൻ എംബസി ഇടപെട്ടു. സ്ഥലത്തെത്തിയ എംബസി ഉദ്യോഗസ്ഥർ യാത്രക്കാർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കുമെന്നു വ്യക്തമാക്കി.

റുമാനിയ ആസ്ഥാനമായ ലെജൻഡ് എയർലൈൻസിന്റെ വിമാനമാണ് പാരിസിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള വത്രി വിമാനത്താവളത്തിൽ വ്യാഴാഴ്ച പിടിച്ചിട്ടത്. യുഎഇയിൽ ജോലി ചെയ്തിരുന്നവരാണ് യാത്രക്കാർ. നിക്കരാഗ്വയിൽ നിന്ന് യുഎസ്, കാനഡ എന്നിവിടങ്ങളിലേക്ക് അനധികൃത കുടിയേറ്റം ലക്ഷ്യമിട്ടാണ് ഇവരുടെ യാത്രയെന്നു സംശയിക്കുന്നതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ 2 പേർ കസ്റ്റഡിയിലുണ്ട്. അതേസമയം, യാത്രക്കാർക്കെല്ലാം പാസ്പോർട്ടും മറ്റു രേഖകളുമുണ്ടെന്നു വിമാനക്കമ്പനി വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *