Your Image Description Your Image Description

സുരക്ഷാ നിയമങ്ങൾ പാലിക്കാതെ യുഎഇ വിപണിയിൽ എത്തിച്ച 56 ടൺ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു നശിപ്പിച്ചു. 40 ടൺ ഭക്ഷ്യ സാധനങ്ങൾ രാജ്യത്ത് എത്തുന്നത് തടഞ്ഞതായും അബുദാബി അഗ്രികൾചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. യുഎഇയിൽ വിപണനത്തിന് എത്തിക്കുന്ന ഭക്ഷ്യ വസ്തുക്കൾക്ക് കൃത്യമായ സുരക്ഷ മാർഗനിർദേശമുണ്ട്. ഭക്ഷ്യ വസ്തുക്കൾ എത്തിക്കുന്ന മാർഗവും സംഭരിക്കുന്ന രീതിയും എല്ലാം ശാസ്ത്രീയമാകണം. ഇതിനു വിരുദ്ധമായവ രാജ്യത്ത് വിൽക്കാൻ അനുവാദമില്ല.  മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാൻ ശാസ്ത്രീയ പരിശോധന നടക്കുന്നുണ്ടെന്നും അതോറിറ്റി അറിയിച്ചു.

ഭക്ഷ്യശൃംഖലയുടെ ഓരോ ഘട്ടവും സുരക്ഷിതമാക്കാനുള്ള നടപടികളാണ് രാജ്യം സ്വീകരിക്കുന്നത്. പ്രാദേശിക വ്യവസായശാലകളിൽ ഉത്പാദിപ്പിക്കുന്നവയ്ക്കും ഇതേ മാനദണ്ഡം ബാധകമാണ്. തലസ്ഥാന എമിറേറ്റിലെ, ഭക്ഷ്യോത്പാദനശാലകൾ, ഹോട്ടലുകൾ, കേറ്ററിങ് കമ്പനികൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഹസാർഡ് അനാലിസിസ് ആൻഡ് ക്രിട്ടിക്കൽ കൺട്രോൾ പോയന്റ് (എച്ച്എസിസിപി) സംവിധാനം ഏർപ്പെടുത്തും.

എമിറേറ്റിൽ വിപണനം ചെയ്യുന്ന ഭക്ഷണ പദാർ

Leave a Reply

Your email address will not be published. Required fields are marked *