Your Image Description Your Image Description

ചെറുകിട പ്രവാസി സംരംഭകരടക്കമുള്ളവർക്ക് കൈത്താങ്ങായി സൗദി ഭരണാധികാരിയുടെ പുതിയ പ്രഖ്യാപനം. സൗദിയിലെ ചെറുകിട സ്ഥാപനങ്ങൾക്കുള്ള ലെവി ഇളവ് 3 വർഷത്തേക്ക് കൂടി നീട്ടി. ഈ മാസം 25ന് അവസാനിക്കാനിരിക്കെയാണ് മന്ത്രിസഭ 3 വർഷത്തേക്ക് കൂടി ഇളവ് നീട്ടിയത്. കഴിഞ്ഞ വർഷം ലെവി ഇളവ് പരിധി അവസാനിക്കാനിരിക്കേ അധികൃതർ ഒരു വർഷത്തേക്ക് ഇളവ് നീട്ടിയിരുന്നു.

ഒൻപത് ജീവനക്കാർ വരെയുള്ള സ്ഥാപനങ്ങൾക്കാണ് മൂന്ന് വർഷത്തേക്ക് ലെവി ഇളവ് നൽകുന്നതെന്ന് സൗദി മന്ത്രി സഭ. ചൊവ്വാഴ്ച സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ നടന്ന മന്ത്രിസഭ യോഗത്തിലാണ് പുതിയ പ്രഖ്യാപനം. പുത്തൻ തീരുമാനം ചെറുകിട സ്ഥാപനങ്ങൾക്കും സംരംഭകർക്കും വലിയ ഉണർവ് സമ്മാനിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *