Your Image Description Your Image Description

കുവൈത്തിൽ കാറിടിച്ച് മലയാളി നഴ്സ് മരിച്ചു. പേരാവൂർ അറയങ്ങാടിലെ വെളിയത്ത് ജോമേഷിന്റെ ഭാര്യ ദീപ്തിയാണ് (32) മരിച്ചത്. ചൊവ്വാഴ്ച രാത്രി ഇന്ത്യൻ സമയം 10.30 ഓടെയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകവെ റോഡ് ക്രോസ് ചെയ്യുന്നതിനിടെ കാറിടിച്ചാണ് അപകടം. ആറ്‌ വർഷമായി കുവൈത്തിൽ നഴ്സായി ജോലിചെയ്തുവരികയാണ്. ലീവ് കഴിഞ്ഞ് 20 ദിവസം മുൻപാണ് കുവൈത്തിലേക്ക് പോയത്.

അച്ഛൻ: ചക്കാനിക്കുന്നേൽ മാത്യു (കച്ചേരിക്കടവ്). അമ്മ: ഷൈനി. സഹോദരൻ: ദീക്ഷിത്. മൃതദേഹം ബുധനാഴ്ച രാത്രി ഒൻപതോടെ അറയങ്ങാടിലെ വീട്ടിലെത്തിക്കുമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30-ന് അറയങ്ങാട് അസംപ്ഷൻ പള്ളി സെമിത്തേരിയിൽ.

Leave a Reply

Your email address will not be published. Required fields are marked *