Your Image Description Your Image Description

വംശനാശഭീഷണി നേരിടുന്ന ഗ്രീൻ ടർട്ടിൽ മുട്ടയിടുന്ന സ്ഥലം അബുദാബിയിലെ അൽ ദഫ്‌റയിൽ കണ്ടെത്തി. അബുദാബി പരിസ്ഥിതി ഏജൻസി (ഇ.എ.ഡി.) അധികൃതരാണ് ഇക്കാര്യമറിയിച്ചത്. ഇത്തരം ആമകളെ അബുദാബി തീരത്ത് കാണാറുണ്ടെങ്കിലും മുട്ടയിടുന്ന സ്ഥലം കണ്ടെത്തുന്നത് ആദ്യമായാണ്.

തീരപ്രദേശങ്ങളിൽനിന്ന് അകലെയുള്ള ദ്വീപുകളിൽ കടലാമകൾ കൂടുണ്ടാക്കാറുണ്ട്. അബു അൽ അബ്യാദ്, ബുതിന, അൽ യാസത്ത്, മുഹയിമത്ത് എന്നീ ദ്വീപുകൾക്കിടയിലെ ജലാശയങ്ങളിൽ ഗ്രീൻ ടർട്ടിലിനെ കാണാറുണ്ട്. ആമകൾ കൂടുകൂട്ടാൻ സാധ്യതയുള്ള പ്രദേശങ്ങൾ അധികൃതർ നിരീക്ഷിക്കാറുമുണ്ട്. എന്നാൽ പച്ച ആമകൾ കൂടുകൂട്ടിയതുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *