Your Image Description Your Image Description

ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടുന്ന കരട് പ്രമേയം ഐക്യരാഷ്​ട്ര സഭയിൽ അമേരിക്ക വീറ്റോ ചെയ്തത്​ അതീവ ദുഃഖകരമെന്ന്​ സൗദി അറേബ്യ. ഉടൻ വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതിയിൽ അറബ്​ രാജ്യങ്ങൾക്ക്​ വേണ്ടി അൾജീരിയ സമർപ്പിച്ച പ്രമേയത്തിനെതിരെ ചൊവ്വാഴ്ചയാണ്​ അമേരിക്ക വീറ്റോ പ്രയോഗിച്ചത്​. ഇതിനെതിരെ ശക്തമായ ഭാഷയിലാണ്​ സൗദി വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്​.

അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിശ്വാസ്യതയോടെയും ഇരട്ടത്താപ്പ്​ കൂടാതെയും നിലനിർത്താൻ അർപ്പിതമായ ഉത്തരവാദിത്തവും നിർവഹിക്കണമെങ്കിൽ സുരക്ഷാ കൗൺസിന്‍റെ നിലവിലെ ഘടനയും അധികാരങ്ങളും പരിഷ്‌കരണത്തിന്​ വിധേയമാകേണ്ടതുണ്ടെന്ന് പ്രസ്​താവനയിൽ പറഞ്ഞു. ഗസ്സയിൽ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യത്തെയും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായി ഇസ്രായേലിന്‍റെ സൈനികാക്രമണങ്ങൾ രൂക്ഷമാകുന്നതിനെയും കുറിച്ച്​ ലോകത്തിന്​ അവബോധമുണ്ടായിരിക്കണമെന്നും സൗദി ആവർത്തിച്ച്​ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *