Your Image Description Your Image Description

ജ​നു​വ​രി​യി​ൽ ഷാ​ർ​ജ​യി​ൽ രേ​ഖ​​പ്പെ​ടു​ത്തി​യ​ത്​ 390 കോ​ടി​യു​ടെ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ഇ​ട​പാ​ട്. ഷാ​ർ​ജ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ര​ജി​സ്​​ട്രേ​ഷ​ൻ വ​കു​പ്പാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി​യി​ലെ ഇ​ട​പാ​ടു​ക​ളെ​ക്കാ​ൾ ഇ​ര​ട്ടി​യോ​ള​മാ​ണ്​ ഇ​ത്ത​വ​ണ​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. 2023 ജ​നു​വ​രി​യി​ൽ 200 കോ​ടി​യു​ടെ ഇ​ട​പാ​ടാ​യി​രു​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​തോ​ടൊ​പ്പം ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ലി​യ വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി​യി​ൽ 2999 ഇ​ട​പാ​ടു​ക​ൾ മാ​ത്ര​മാ​യി​രു​ന്ന​ത്​ ഇ​ത്ത​വ​ണ 5412 എ​ണ്ണ​മാ​ണ്.

നി​ക്ഷേ​പ​ക​ർ​ക്കും പ്ര​ദ​ർ​ശ​ക​ർ​ക്കും റി​യ​ൽ എ​സ്​​റ്റേ​റ്റ്​ നി​ർ​മാ​താ​ക്ക​ൾ​ക്കും പ്ര​ധാ​ന​പ്പെ​ട്ട കേ​ന്ദ്ര​മാ​യി മാ​റു​ന്ന എ​മി​റേ​റ്റി​ൽ ഈ ​വ​ർ​ഷം മു​ഴു​വ​ൻ മി​ക​ച്ച വി​ൽ​പ​ന​യു​ണ്ടാ​കു​മെ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ്​ ജ​നു​വ​രി​യി​ലെ മു​ന്നേ​റ്റ​മെ​ന്ന്​ അ​ധി​കൃ​ത​ർ പ്ര​തീ​ക്ഷ രേ​ഖ​പ്പെ​ടു​ത്തി. എ​മി​റേ​റ്റി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ 106 പ്ര​ദേ​ശ​ങ്ങ​ളി​ലാ​യാ​ണ്​ ക​ഴി​ഞ്ഞ മാ​സം ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *