Your Image Description Your Image Description

ഖത്തറില്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കിയതിന് മൂന്നുപേരെ അറസ്റ്റ് ചെയ്തു. രണ്ട് ഡോക്ട‌ര്‍മാരും നഴ്സുമാണ് അറസ്റ്റിലായത്.

സർക്കാർ ജീവനക്കാര്‍ക്ക് ഉൾപ്പെടെ മെഡിക്കൽ ലീവിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി നൽകിയെന്നാണ് കേസ്. സ്വകാര്യ മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്യുന്നവരാണ് ഡോക്ടര്‍മാര്‍. പി.എച്ച്.സിയിലെ ജീവനക്കാരിയാണ് നഴ്സ്.

ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ഉത്തരവിട്ടു. ആരോഗ്യമന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് ഇവർക്കെതിരെ അന്വേഷണം പൂർത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *