Your Image Description Your Image Description

 

കൊച്ചി: മുന്‍നിര സ്വകാര്യ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയായ ബജാജ് അലയന്‍സ് ലൈഫും മൈക്രോ ഫിനാന്‍സ് എന്‍ബിഎഫ്സി ആയ സറ്റീന്‍ ക്രെഡിറ്റ് കെയറും ഗ്രാമീണ മേഖലകളിലെ ലൈഫ് ഇന്‍ഷൂറന്‍സ് ലഭ്യത വര്‍ ധിപ്പിക്കാന്‍ ഇന്‍ഷൂറന്‍സ് ബ്രോക്കിങ് സ്ഥാപനമായ കവര്‍ഫോക്സുമായി തന്ത്രപരമായ സഹകരണത്തിനു തുടക്കം കുറിച്ചു. സറ്റീന്‍ ക്രെഡിറ്റ് കെയര്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വായ്പകള്‍ക്ക് ബജാജ് അലയന്‍സ് ലൈഫിന്‍റെ പ്രത്യേകമായ ഇന്‍ഷൂറന്‍സ് പോളിസികള്‍ വഴി പരിരക്ഷ നേടാനാവും. കവര്‍ഫോക്സിന്‍റെ അടിസ്ഥാന സൗകര്യങ്ങളാകും ഇന്‍ഷൂറന്‍സ് വില്‍പനയ്ക്കും സേവനങ്ങള്‍ക്കുമായി ഡിജിറ്റല്‍ രീതിയില്‍ പ്രയോജനപ്പെടുത്തുക.

സാമ്പത്തിക സുരക്ഷ നല്‍കുകയും ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ലക്ഷ്യങ്ങള്‍ എളുപ്പത്തില്‍ കൈവരിക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്നതാണ് സഹകരണമെന്ന് ബജാജ് അലയന്‍സ് ലൈഫ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫിസര്‍ ദീരജ് സെഹ്ഗാള്‍ പറഞ്ഞു.

സമഗ്രമായ സാമ്പത്തിക സേവനങ്ങള്‍ പ്രദാനം ചെയ്തു കൊണ്ട് മുന്നേറുന്ന തങ്ങള്‍ മൂന്നു ദശലക്ഷത്തിലേറെ വരുന്ന തങ്ങളുടെ കുടുംബത്തിന് പരിരക്ഷയുടെ കവചം കൂടി ലഭ്യമാക്കുകയാണെന്ന് സറ്റീന്‍ ക്രെഡിറ്റ് കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എച്ച് പി സിങ് പറഞ്ഞു.

ഗ്രാമീണ, വിദൂര മേഖലകളിലുള്ള ജനങ്ങളെ ശാക്തീകരിക്കുന്നതാണ് ഈ നീക്കമെന്ന് കവര്‍ഫോക്സ് ഗ്രൂപ് ഓഫ് കമ്പനീസ് സിഇഒ സഞ്ജിബ് ഝാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *