Your Image Description Your Image Description
Your Image Alt Text

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച വയോ ജനസംഗമം’ സ്നേഹസ്പര്‍ശം 2024′ ന്റെ ഉദ്ഘാടനം തട്ട ഗവമെന്റ് എല്‍.പി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. പഞ്ചായത്തിലെ വയോജനങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും ഒറ്റപ്പെടലില്‍ നിന്നും ഒത്തുചേരുന്നതിനുമാണ് സംഗമം നടത്തിയത്.

ചടങ്ങില്‍ വിവിധങ്ങളായ കലാപരിപാടികള്‍ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് റാഹേല്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പ്രീയ ജ്യോതികുമാര്‍, വി പി വിദ്യാധരപണിക്കര്‍, അംഗങ്ങളായ രഞ്ജിത്, പൊന്നമ്മ വര്‍ഗീസ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ശരണ്യ, ഡോ. മാന്‍സി അലക്സ്, ജെഎച്ച്ഐ വിനോദ്, ജെപിഎച്ച്എന്‍ രേഖ, അങ്കണവാടി വര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *