Your Image Description Your Image Description
Your Image Alt Text

തലച്ചോറിലേയ്ക്ക് പോകുന്ന രക്തധമനികളുടെ തകരാറ് മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക് സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്നിവ സ്ട്രോക്ക് വരാനുള്ള സാധ്യതയെ കൂട്ടും.

അതുപോലെ തന്നെ അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവ് ഉള്ളവരിലും, ഹൃദ്രോഗമുള്ളവരിസും സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കൂടും. സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും തിരിച്ചറിയാന്‍ വൈകുന്നതാണ് ചികിത്സ വൈകാന്‍ കാരണമാകുന്നത്.

സ്ട്രോക്കിന്‍റെ ചില പ്രധാന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

അപ്രതീക്ഷിതമായി സംസാരശേഷി നഷ്ടമാകുന്നത്, വാക്കുകൾ ഉച്ചരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ സ്ട്രോക്കിന്‍റെ ഒരു പ്രധാന ലക്ഷണമാണ്. മരവിപ്പ്, പെട്ടെന്നുണ്ടാകുന്ന തളർച്ച, പ്രത്യേകിച്ച് ശരീരത്തിന്‍റെ ഒരു വശത്ത് മാത്രമായി പെട്ടെന്നുണ്ടാകുന്ന ബലക്ഷയം തുടങ്ങിയവയും സ്ട്രോക്കിന്‍റെ സൂചനയാകാം. മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാകാതിരിക്കുക, മുഖം ഒരു ഭാഗത്തേക്ക് കോടിപ്പോവുക, നടക്കുമ്പോൾ ബാലൻസ് തെറ്റുക, പെട്ടെന്ന് മറവി ഉണ്ടാകുക, കാഴ്ചയോ കേൾവിയോ നഷ്ടമാകുക, കഠിനമായ തലവേദനതുടങ്ങിയ ലക്ഷണങ്ങള്‍ ചിലപ്പോള്‍ സ്ടോക്കിന്‍റെയാകാം.

Leave a Reply

Your email address will not be published. Required fields are marked *