Your Image Description Your Image Description

എറണാകുളം: വേങ്ങൂരില്‍ മഞ്ഞപ്പിത്തo പടർന്ന് പിടിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മജിസ്റ്റീരിയല്‍ അന്വേഷണം ആരംഭിച്ചു . അതേസമയം ചികിത്സയിലുള്ള രോഗികള്‍ക്കായി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് ഫണ്ട് പിരിവ് ആരംഭിക്കും. മഞ്ഞപ്പിത്തം പടരുന്നതിന്റെ സാഹചര്യത്തിൽ പെരുമ്പാവൂരിലെ വേങ്ങൂരില്‍ ഒരു മാസമായി നടക്കുന്ന മരണ കണ്ടെത്തുന്നതിനായി ആര്‍ഡിഒയുടെ നേതൃത്വത്തിലാണ് മജിസ്റ്റീരിയല്‍ അന്വേഷണം നടത്താൻ പോകുന്നത് . ഇതുമായി ബന്ധപ്പെട്ട ഉത്തരവാദികളെ കണ്ടെത്തുക അതുമാത്രമല്ല വകുപ്പുകളുടെ ഭാഗത്ത് നിന്നും എന്തെങ്കിലും തരത്തിൽ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടോ, എന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാവുള്ള മുന്‍കരുതലുകള്‍ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങൾ ഒക്കെ ആണ് അന്വേഷിക്കുവാൻ പോകുന്നത് .

8,9,10,11,12 എന്നീ വേങ്ങൂര്‍ പഞ്ചായത്തിലെ വാര്‍ഡുകളിലാണ് മഞ്ഞപ്പിത്തം കൂടുതലായി പടര്‍ന്നുപിടിച്ചത്. വാട്ടര്‍ അതോറിറ്റി വിതരണം ചെയ്ത വെള്ളത്തിലൂടെയാണ് രോഗം പടര്‍ന്നത് എന്നാണ് പ്രാഥമിക നിഗമനം. നിലവിൽ 208 രോഗബാധിതരുണ്ട്. പലരും നിര്‍ധന കുടുംബത്തില്‍ നിന്നുള്ളവരാണ് ആയതിനാൽ ഇവരുടെ ചികിത്സാ ചെലവിന് പണം സ്വരൂപിക്കുവാൻ ഇന്ന് വേങ്ങൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഫണ്ട് പിരിവ് ആരംഭിക്കും.

 

ജില്ലാ കളക്ടറാണ് വേങ്ങൂരില്‍ മഞ്ഞപ്പിത്ത പടരുന്ന സാഹചര്യത്തിൽ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതേസമയം രണ്ടാഴ്ച്ചയ്ക്കകം രോഗം പടരാനുള്ള കാരണം കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട് . നിലവിൽ വേങ്ങൂരില്‍ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം 200 ആയത് കൊണ്ടാണ് അന്വേഷണം പ്രഖ്യാപിച്ചത്. മലിനമായ വെള്ളത്തിലൂടെ പടരുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസ് ആണ് കേരളത്തില്‍ മഞ്ഞപ്പിത്തത്തിന്റെ പ്രധാന കാരണം. അതിനാൽ ഓരോ പ്രദേശത്തും രോഗപ്രതിരോധ നടപടികള്‍ എടുക്കുന്നതിന് വേണ്ടി ആരോഗ്യവകുപ്പിനെ നിയമിച്ചിട്ടുണ്ട്

 

 

 

Leave a Reply

Your email address will not be published. Required fields are marked *