Your Image Description Your Image Description

യുഎഇയിൽ കുട്ടികൾക്കു നേരെയുള്ള സൈബർ ആക്രമണങ്ങൾ ചെറുക്കുന്നതിനും വെല്ലുവിളി നേരിടുന്നതിനും ഇന്റർനെറ്റ് പട്രോളിങ് എന്ന പേരിൽ ദുബായിൽ പ്രത്യേക വകുപ്പ് സ്ഥാപിച്ചു. രാജ്യാന്തര സൈബർ വിദഗ്ധ സംഘവുമായി സഹകരിച്ചാകും പ്രവർത്തനം. കുട്ടികൾക്കെതിരായ സൈബർ ആക്രമണം വർധിച്ച പശ്ചാത്തലത്തിലാണ് നടപടി. ജാഗ്രത വേണമെന്ന് രക്ഷിതാക്കളോടും പൊലീസ് അഭ്യർഥിച്ചു. ദുബായ്, അബുദാബി എമിറേറ്റ് പൊലീസ് ആണ് ഇതുസംബന്ധിച്ച് രക്ഷിതാക്കൾക്കു മുന്നറിയിപ്പു നൽകിയത്.

അശ്ലീല ഉള്ളടക്കം ഡൗൺലോ‍ഡ് ചെയ്യുകയോ കൈവശം വയ്ക്കുകയോ അപ്‌ലോഡ് ചെയ്യുകയോ പങ്കിടുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. നിയമലംഘകരെ അറസ്റ്റ് ചെയ്യുമെന്ന് ദുബായ് പൊലീസിലെ ജനറൽ ഡിപാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ സൈബർ ക്രൈം വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ സഈദ് അൽ ഹാജിരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *