Your Image Description Your Image Description

പൊതുഗതാഗതത്തെ ജനകീയവും ലാഭകരവുമാക്കി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). കഴിഞ്ഞ വർഷം ദുബായിൽ പൊതുഗതാഗതം ഉപയോഗിച്ചവർ 70.2 കോടിയാണ്. മുൻവർഷത്തെക്കാൾ 13% വർധന. പ്രതിദിനം 19.2 ലക്ഷം പേർ പൊതുഗതാഗതം ഉപയോഗിക്കുന്നു.

പൊതുഗതാഗത സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടികൾ ഈ വർഷവും നടപ്പാക്കും. മെട്രോ ബ്ലൂലൈൻ നിർമാണം ഈ വർഷം തുടങ്ങും. 15.5 കി.മീ ഭൂഗർഭപാതയും 14.5 കി.മീ. ഉപരിതല പാതയുമാണ് ബ്ലൂ ലൈൻ. 14 സ്റ്റേഷനുകളിൽ 3 എണ്ണം റെഡ്, ഗ്രീൻ ലൈനുകളുമായി ചേരുന്നു.

ദുബായ് ആതിഥ്യമരുളിയ കാലാവസ്ഥ ഉച്ചകോടിയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ആളുകൾ നഗരത്തിൽ എത്തിയ ഡിസംബറിലാണ് ഏറ്റവുമധികം പേർ പൊതുഗതാഗതം ഉപയോഗിച്ചതും; 6.49 കോടി. ഒക്ടോബർ 6.42 കോടി ആളുകളുമായി രണ്ടാം സ്ഥാനത്ത്, 6.4 കോടിയുമായി നവംബർ മൂന്നാം സ്ഥാനത്തും. മറ്റു മാസങ്ങളിലെ ഉപയോഗം ശരാശരി 5.4 – 6 കോടി. ടാക്സികൾ ഓടിയത് 14.4 കോടി ട്രിപ്പുകളാണ്. ഒക്ടോബറായിരുന്നു ഏറ്റവും തിരക്കേറിയ മാസം. 1.33 കോടി ട്രിപ്പുകൾ ടാക്സികൾ ഓടി. നവംബറിലും ഡിസംബറിലും 1.3 കോടി ട്രിപ്പുകളും.

Leave a Reply

Your email address will not be published. Required fields are marked *