Your Image Description Your Image Description

മനാമ: കെ.എം.സി.സി. ബഹ്റൈന്‍ വടകര മണ്ഡലം കമ്മിറ്റി, സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ ചെസ് ടൂര്‍ണമന്റ് സംഘടിപ്പിച്ചു. അര്‍ജുന്‍ ചെസ്സ് അക്കാദമിയുടെ നിയന്ത്രണത്തില്‍ മനാമ കെ.എം.സി.സി. ഹാളില്‍ നടന്ന ഫിദെ റേറ്റ്ഡ് മത്സരത്തില്‍ വിവിധ രാജ്യക്കാരായ 62 ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.

കര്‍ണാടക നിയമസഭ സ്പീക്കര്‍ യു.ടി. ഖാദറും കെ.എം.സി.സി. ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങലും ചെസ്സ് ബോര്‍ഡില്‍ കരുക്കള്‍ നീക്കി ഉദ്ഘാടനം നിര്‍വഹിച്ചു. മത്സരത്തില്‍ പൃഥ്വിരാജ് പ്രജീഷ് ഒന്നാം സ്ഥാനം നേടി. പ്രണവ് ബോബി ശേഖര്‍ എല്‍സെഹ്നാവി ഇബ്രാഹിം എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

മത്സരത്തോടനുബന്ധിച്ചു കെ.എം.സി.സി. മിനി ഹാളില്‍ ‘ഓര്‍മ്മയിലെ സി എച്ച്’ പ്രദര്‍ശന ഗ്യാലറി ഏവരുടേയും ശ്രദ്ധയാകര്‍ഷിച്ചു. അഷ്‌കര്‍ വടകര അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഷൗക്കത്ത് അലി ഒഞ്ചിയം സ്വാഗതം പറഞ്ഞു. മത്സരത്തിന്റെ സമാപന ചടങ്ങില്‍ മുഖ്യാതിഥിയായി എം.പി. അഹമ്മദ് വടകര പങ്കെടുത്തു.

അസ്ലം വടകര, ശംസുദ്ദീന്‍ വെള്ളികുളങ്ങര, ഫൈസല്‍ കോട്ടപ്പള്ളി ,അഷ്റഫ് കെ.കെ., മുനീര്‍ ഒഞ്ചിയം, അബ്ദുല്‍ കാദര്‍ പുതുപ്പണം, ഷൈജല്‍ വടകര, ഫാസില്‍ ഉമര്‍, അന്‍സാര്‍ വടകര, ഫൈസല്‍ മടപ്പളളി, ഹുസൈന്‍ വടകര, മൊയ്തു കല്ലിയൊട്ട്, നവാസ് വടകര, ഹാഫിസ് വള്ളിക്കാട്, റഷീദ് പുതുപ്പണം, ഷമീര്‍ ടൂറിസ്റ്റ്, സാദിഖ് മൈജി എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. അന്‍വര്‍ വടകര നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *